ഇരുമ്പുണ്ടാക്കാന്‍ ഡിജിപി വേണോ? സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്
Last Updated:
വ്യവസായ വകുപ്പിന് കീഴിലുള്ള ഷൊര്‍ണ്ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനേ നിയമിക്കുന്നത്.ഈ പദവിയിലെത്തുന്ന ആദ്യത്തെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്
ഇരുമ്പുണ്ടാക്കുന്നത് ഇത്രവലിയ ക്രമസമാധാന പ്രശ്‌നമോ?അതിനൊരു ഡിജിപിയുടെ ആവശ്യമുണ്ടോ? നിയുക്ത കേരളാ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം ഡി ജേക്കബ് തോമസിന്റേതാണ് ചോദ്യം.
കഴിഞ്ഞ കുറച്ചുനാളുകളായി സസ്‌പെന്‍ഷനിലായിരുന്ന തന്നെ വ്യവസായ വകുപ്പിനു കീഴിലുള്ള സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം ഡിയായി നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.
മാത്രമല്ല വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് തന്നോടുള്ള പകപോക്കലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാരണം ,താന്‍ എം ഡി ആയിരുന്നപ്പോഴാണ് ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി മന്ത്രി പുറത്തുപോയത്. സര്‍ക്കാർ ഇത്തരത്തില്‍ നിയമനം നല്‍കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന സന്ദേശം ജനങ്ങള്‍ക്കു മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പദവിയിലെത്തുന്ന ആദ്യത്തെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
advertisement
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം ദീര്‍ഘനാളായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.എന്നാല്‍ ഡിജിപി കേഡര്‍ തസ്തികയില്‍ നിയമനം നല്‍കണമെന്ന് ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. എന്നാല്‍ ഇനിയും നിയമനം നല്‍കാതിരുന്നാല്‍ ജേക്കബ് തോമസ് വീണ്ടും കേസിന് പോകുമോയെന്ന ആശങ്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തേക്ക് പോകും മുന്‍പ് തിങ്കളാഴ്ച തന്നെ ഉത്തരവില്‍ ഒപ്പിടുകയായിരുന്നു. പൊലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലുള്ള ഷൊര്‍ണ്ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനെ നിയമിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2019 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുമ്പുണ്ടാക്കാന്‍ ഡിജിപി വേണോ? സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്