ഇക്കുറിയും കാക്കിയില്ല; ജേക്കബ് തോമസിന് പുനർനിയമനം

Last Updated:

ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി കസേരയാണ് ജേക്കബ് തോമസിനായി കണ്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. നിയമനം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

തിരുവനന്തപുരം: വിവാദങ്ങൾക്കും തുടർച്ചയായ സസ്പെൻഷനും ഒടുവിൽ ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും സർവീസിലെത്തുന്നു. എന്നാൽ യൂണിഫോമില്ലാത്ത പോസ്റ്റിലേക്കാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിക്ക് സർക്കാർ നിയമനം നൽകുന്നത്.  ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡിയായി നിയമിച്ചുള്ള ഫയലിൽ മുഖ്യന്ത്രി ഒപ്പുവച്ചു.
രണ്ടും വർഷത്തോളമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന്  ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് തിരിച്ചെടുക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയത്.
നിയമനം നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് ജേക്കബ് തേമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ട്രിബ്യൂണൽ സർക്കാരിന്റെ വിശദീകരണവും തേടി. ഇതിനു പിന്നാലെയാണ് പുനർനിയമനം നൽക്കാനുള്ള നീക്കം സർക്കാർ സജീവമാക്കിയത്.
advertisement
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പിയായ തന്നെ കേഡർ തസ്തികയിൽ തന്നെ നിയമിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ പോലുള്ള കേഡർ തസ്തികകളിലേക്ക് നിയമിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. സർക്കാരിനെ വിമർശിച്ചത് ഉൾപ്പെടെയുള്ള അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് കേഡർ തസ്തികയിലുള്ള നിയമനം നിഷേധിക്കുന്നത്.
ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ജോക്കബ് തോമസ് സ്വയംവിരമിക്കൽ അപേക്ഷയുമായി കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ വിരമിക്കൽ അപേക്ഷ ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇക്കുറിയും കാക്കിയില്ല; ജേക്കബ് തോമസിന് പുനർനിയമനം
Next Article
advertisement
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
ICC Women’s World Cup 2025 |ജെമീമ ദൈവമായി; ഓസ്ട്രേലിയയുടെ തേരോട്ടം തകർത്ത് ഇന്ത്യൻ വനിതകൾ ഫൈനലില്‍
  • ജെമീമ റോഡ്രിഗസിന്റെ 127 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ 2025 വനിതാ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ 89 റൺസും ജെമീമയുടെ 167 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

  • ഓസ്ട്രേലിയയുടെ 15 തുടർച്ചയായ ജയങ്ങൾക്ക് ശേഷം തോൽവി; ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

View All
advertisement