പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് മൂന്നാംതവണയും എല്‍ഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയാണ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ് ജെയ്ക്. കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയാണ്.
മണ്ഡലത്തില്‍ സുപരിചിതനാണെന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഒൻപതിനായിരത്തിലേക്ക് എത്തിക്കാനായതും ജെയ്കിന് അനുകൂല ഘടകങ്ങളായി സിപിഎം വിലയിരുത്തുന്നു. പുതുപ്പള്ളിയില്‍ പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27,092 വോട്ടിനായിരുന്നു ജെയ്കിന്റെ പരാജയം. എന്നാൽ , 2021 ല്‍ വോട്ടിങ് അകലം 9044 ൽ എത്തിക്കാൻ ജെയ്ക്കിന് സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 11, 2023 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് മൂന്നാംതവണയും എല്‍ഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ