'പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ; അത് ഗീവർഗീസ് പുണ്യാളനാണ്': ജെയ്ക് സി. തോമസ്
- Published by:Rajesh V
- news18-malayalam
Last Updated:
''ഗീവർഗീസ് സഹദാ അല്ലാതെ മറ്റ് ഏതെങ്കിലും ഒരു പുണ്യാളൻ ഉണ്ടോ എന്ന് ജനം മറുപടി പറയട്ടെ''
കോട്ടയം: പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് ഗീവർഗീസ് പുണ്യാളനാണെന്ന് എൽഡിഎഫ് നിയുക്ത സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഗീവർഗീസ് സഹദാ അല്ലാതെ മറ്റ് ഏതെങ്കിലും ഒരു പുണ്യാളൻ ഉണ്ടോ എന്ന് ജനം മറുപടി പറയട്ടെ. കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം അങ്ങനെത്തന്നെയാണെന്നും ജെയ്ക് പറഞ്ഞു.
പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മല്ലയുദ്ധമല്ല. വ്യക്തിപരമായ പരാമർശങ്ങൾക്കോ വിവാദങ്ങൾക്കോ പ്രസക്തിയില്ല. സവിശേഷകരമായി ഉയർത്തിപ്പിടിക്കുന്ന ആശയധാരകളാണ് ഏറ്റുമുട്ടുന്നത്. അതിൽ ഹിതകരമായത് ജനങ്ങൾ തെരഞ്ഞെടുക്കും. പുതുപ്പള്ളിയിൽ വികസനവും വികസന മുരടിപ്പും ചർച്ചയാകും.
Also Read- പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി എത്തും; ഇടതുമുന്നണി കൺവെൻഷൻ ഓഗസ്റ്റ് 16ന്
advertisement
ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യവുമുണ്ട്. വൈകാരികത കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ശ്രമമെന്നും ജെയ്ക് പറഞ്ഞു.
കഴിഞ്ഞതവണ ഉമ്മൻചാണ്ടിയോടുള്ള വൈകാരികത മൂലം ഭൂരിപക്ഷം 50,000 കടക്കും എന്നായിരുന്നു പ്രചരണം. ഉമ്മൻചാണ്ടി നേമത്തേക്ക് പോകുന്നു എന്ന തരത്തിൽ വാർത്ത നൽകിയശേഷം വൈകാരികത സൃഷ്ടിക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലും യുഡിഎഫ് ശ്രമിച്ചു. ഫലം വന്നപ്പോൾ ഒന്നുമായില്ല
പുതുപ്പള്ളിയിൽ വിജയിക്കാൻ കൃത്യമായ പദ്ധതികൾ ഇടതുപക്ഷത്തിനുണ്ട്. ഏതൊക്കെ വാർഡുകളിൽ എങ്ങനെ പ്രവർത്തിക്കണം എന്നത് അടക്കം പ്രവർത്തന പദ്ധതി തയാറാണെന്നും ജെയ്ക് പറഞ്ഞു.
advertisement
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ജെയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഔദ്യൗഗിക പ്രഖ്യാപനം ഇന്ന് കോട്ടയത്തുണ്ടാകും. തുടർച്ചയായ മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാകുന്നത്. 2016ലും 2021ലും ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒൻപതിനായിരത്തിലേക്ക് കുറച്ചുകൊണ്ടുവരാനും ജെയ്ക്കിന് സാധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 12, 2023 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ; അത് ഗീവർഗീസ് പുണ്യാളനാണ്': ജെയ്ക് സി. തോമസ്