advertisement

KT Jaleel | ജലീലിന്റെ ഫോട്ടോ ബലൂണിൽ കെട്ടി ആകാശത്തേക്ക് പറത്തി യൂത്ത് ലീഗ്

Last Updated:

ജലീൽ രാജി വെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മലപ്പുറത്ത് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലീലിനെ ആകാശത്തേക്ക് പറത്തിയുള്ള പ്രതീകാത്മക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ ടി ജലീലിന്റെ ഫോട്ടോ ബലൂണിൽ കെട്ടി ആകാശത്തേക്ക് പറത്തി മലപ്പുറത്ത് യൂത്ത് ലീഗ് പ്രകടനം. ജലീൽ രാജി വെച്ചതിന്റെ ആഹ്ലാദ പ്രകടനം മലപ്പുറം നഗരസഭ ചെയർമാൻ കൂടിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കടേരി ഉദ്ഘാടനം ചെയ്തു.
തന്നെ മന്ത്രിയാക്കിയത് എ കെ ജി സെന്ററിൽ നിന്നാണെന്നും മറ്റാരു പറഞ്ഞാലും രാജി വെക്കില്ലന്നും ധാർഷ്ട്യം പറഞ്ഞിരുന്ന മന്ത്രി ജലീൽ ഗത്യന്തരമില്ലാതെ രാജി വെക്കേണ്ടി വന്നത് ജനവിധിയോടു കൂടി
തിരിച്ചിറങ്ങാനിരിക്കുന്ന സർക്കാരിന്റെ തുടക്കം കുറിക്കലാണെന്ന് മുജീബ് കാടേരി പറഞ്ഞു.
ജലീൽ രാജി വെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് മലപ്പുറത്ത് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജലീലിനെ ആകാശത്തേക്ക് പറത്തിയുള്ള പ്രതീകാത്മക പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
advertisement
ലോകായുക്തയുടെ വിധി വന്നതിനു ശേഷവും നിരന്തരം ധാർഷ്ട്യം മാത്രം പറഞ്ഞിരുന്ന മന്ത്രി പെട്ടെന്ന് ധാർമികതയുടെ പേരിൽ രാജി വെക്കേണ്ടി വന്നത് തികഞ്ഞ അപഹാസ്യതയാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ ചരിത്രത്തിൽ ഇതുപോലെ കഴിവുകെട്ടൊരു മന്ത്രിയെ ഒരു ഗവൺമെന്റിന്റെ കാലത്തും കേരളം
കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "ജലീൽ മന്ത്രി എന്ന നിലയ്ക്ക് നടത്തിയ മുഴുവൻ നിയമങ്ങളും, പ്രധാന തീരുമാനങ്ങളും പരിശോധന വിധേയമാക്കണമെന്നും ഖജനാവിൽ നിന്ന് മന്ത്രി എന്ന പേരിൽ പറ്റിയ വേതനം തിരിച്ചടക്കാനുള്ള ധാർമികത കൂടി ജലീൽ പ്രകടിപ്പിക്കണം" - മുജീബ് കാടേരി പറഞ്ഞു.
advertisement
അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ മേനി ചമഞ്ഞ് പൊതുപ്രവർത്തന രംഗത്ത് കാപട്യത്തോടെ നില നിന്നിരുന്ന ജലീലിന് അതേ അഴിമതിയുടെ പേരിൽ രാജി വയ്ക്കേണ്ടി വന്നത് കാലത്തിന്റെ കാവ്യനീതിയാണെന്നും അദ്ദേഹം തുടർന്നു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് സി പി സാദിഖലി അധ്യക്ഷത വഹിച്ച
ചടങ്ങിൽ ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ സ്വാഗതം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel | ജലീലിന്റെ ഫോട്ടോ ബലൂണിൽ കെട്ടി ആകാശത്തേക്ക് പറത്തി യൂത്ത് ലീഗ്
Next Article
advertisement
'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 
'കയ്യും കാലും തല്ലിയൊടിക്കും'; വനിതാ തഹസിൽദാരോട് ദേവികുളം എംഎൽഎ എ.രാജയുടെ ഭീഷണി 
  • ദേവികുളം എംഎൽഎ എ. രാജ, തഹസിൽദാരോട് കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണി മുഴക്കിയതായി ആരോപണം

  • മൂന്നാർ ഉൾപ്പെടെയുള്ള 13 വില്ലേജുകളിൽ എൻ.ഒ.സി. അനുവദിക്കാത്തതിൽ എംഎൽഎയുടെ നേതൃത്വത്തിൽ ധർണ്ണ

  • ലൈഫ് മിഷൻ വഴി വീട് ലഭിച്ചവർക്ക് എൻ.ഒ.സി. നൽകാതെ നിർമ്മാണം തടയുന്നതായി ആരോപണം.

View All
advertisement