'ആ വാർത്ത തെറ്റ്'; CPM സംസ്ഥാന സമിതിയിൽ എം വി ഗോവിന്ദനെ വിമർശിച്ചിട്ടില്ലെന്ന് ജെയിംസ് മാത്യു എംഎൽഎ
Last Updated:
വാർത്ത ചില മാധ്യമങ്ങൾ ബോധപൂർവം സൃഷ്ടിച്ചതെന്നും ജെയിംസ് മാത്യു
തിരുവനന്തപുരം: ആന്തൂർ വിഷയത്തിൽ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എം വി ഗോവിന്ദനെതിരെ വിമര്‍ശനം ഉന്നയിച്ചുവെന്ന വാർത്ത നിഷേധിച്ച് ജെയിംസ് മാത്യു എംഎൽഎ. ചാനലുകളിലും പത്രങ്ങളിലും ഇതു സംബന്ധിച്ച് വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും വിശദീകരണകുറിപ്പിൽ ജെയിംസ് മാത്യു പറയുന്നു. പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിപിഎമ്മിനകത്ത് ഭിന്നതയുണ്ടെന്നും വരുത്തിതീർക്കുന്നതിനും ബോധപൂർവം ചില മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്തയാണിതെന്നും ജെയിംസ് മാത്യു കുറ്റപ്പെടുത്തുന്നു.
ജെയിംസ് മാത്യുവിന്റെ വിശദീകരണ കുറിപ്പ് ഇങ്ങനെ- 'ഇന്നലെയും ഇന്നുമായി ചില ചാനലുകളിലും പത്രങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണ്. സിപിഎം സംസ്ഥാന സമിതിയിൽ എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ ഞാൻ വിമർശനം ഉന്നയിച്ചു എന്ന നിലയിലാണ് വാർത്ത വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള യാതൊരു പരാമർശവും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിപിഎമ്മിനകത്ത് ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കുന്നതിനും ബോധപൂർവം ചില മാധ്യമങ്ങൾ സൃഷ്ടിച്ച വാര്‍ത്തയാണിത്. ഇത് തീർത്തും വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തിരുത്തി പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.'
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2019 7:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ വാർത്ത തെറ്റ്'; CPM സംസ്ഥാന സമിതിയിൽ എം വി ഗോവിന്ദനെ വിമർശിച്ചിട്ടില്ലെന്ന് ജെയിംസ് മാത്യു എംഎൽഎ