ആറു മാസത്തേക്ക് വേതനമില്ലാതെ സേവനം നല്‍കാന്‍ താത്പര്യമുണ്ടോ? സർക്കാർ വിളിക്കുന്നു

Last Updated:

ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്കാണ് വേതനമില്ലാതെ ജോലി ചെയ്യാന്‍ തയ്യറായവരെ പരിഗണിക്കുന്നത്

ആലപ്പുഴ: വേതനമില്ലാതെ ജോലി ചെയ്യാന്‍ തയ്യറായവരെ ക്ഷണിച്ച് ആലപ്പുഴ പുളിങ്കുന്ന താലൂക്ക് ആശുപത്രി. പുളിങ്കുന്ന് ആശുപത്രിയിൽ സന്നദ്ധസേവനത്തിന് അവസരമെന്ന് ആലപ്പുഴ ജില്ലാ ഇന്‍ഫർമേഷന്‍ ഫേസ്ബുക്ക് പേജാണ് തൊഴിലവസരം പങ്കുവെച്ചത്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഓഫീസര്‍, ഫാർമിസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് വിളിച്ചിരിക്കുന്നത്.
ആറു മാസത്തേക്ക് വേതനമില്ലാതെ ജോലി ചെയ്യാൻ താത്പര്യമുള്ളവരെ പരിഗണിക്കുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ ഈ തൊഴിലവസരത്തിനെതിരെ സമൂഹമാധ്യമത്തിൽ രോക്ഷമുയരുകയാണ്. 'വണ്ടിക്കൂലിയും ഭക്ഷണവുമെങ്കിലും കൊടുക്കണ്ടേ? വിദ്യാഭ്യാസ ലോണെടുത്ത് പഠിച്ചവരാണ്' എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
'ഡിസ്ട്രിക്റ്റ് ഇൻഫോർമേഷൻ ഓഫീസിലെ സ്റ്റാഫും താലൂക്ക് തലത്തിലെ മറ്റു ഗവണ്മെന്റ് ജീവനക്കാരും എല്ലാം പണി എടുക്കുന്നത് ഇങ്ങനെ ഫ്രീ ആയിട്ടാണോ.. നാണമുണ്ടോ ഇമ്മാതിരി പോസ്റ്റിടാൻ. ഏതായാലും ആരോഗ്യമന്ത്രിയും മന്ത്രിയുടെ സ്റ്റാഫും ഫ്രീ ആയി പണി എടുക്കുന്ന ദിവസം വരട്ടെ.. അപ്പൊ നോക്കാം.. അതുവരെ സാറുമ്മാര് ഈ അവസരം അങ്ങു കയ്യിൽ വെക്ക്' എന്നായിരുന്നു ഒരാളുടെ കമന്റ്.
advertisement
ഇതിലും നല്ലത് കട്ടപ്പാരയുമായി കക്കാൻ ഇറങ്ങുന്നതാണെന്നും കമന്റ് ബോക്സിൽ അഭിപ്രായം പറയുന്നുണ്ട്. നോക്കു കൂലി എങ്കിലും നൽകണമെന്ന് അഭ്യർഥിക്കുന്നവരും ഉണ്ട്. ആരോഗ്യവകുപ്പിൽ മാത്രം കണ്ടു വരുന്ന ഈ സന്നദ്ധ സേവനം ബാക്കി വകുപ്പുകളിൽ കൂടെ പരിഗണിക്കണമെന്നും കമന്റിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു മാസത്തേക്ക് വേതനമില്ലാതെ സേവനം നല്‍കാന്‍ താത്പര്യമുണ്ടോ? സർക്കാർ വിളിക്കുന്നു
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement