മലപ്പുറം: വഹാന പരിശോധനയ്ക്കിടെ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. താനൂർ ഒഴൂർ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ പിടിയിലായ യുവാവാണ് അക്രമസക്തനാണ്. ഹെൽമറ്റ് ധരിക്കാത്തതിനായിരുന്നു യുവാവിനെ പിടികൂടിയത്. റോഡരികിൽ നടന്ന വാക്കു തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.
ഇരുവരും തമ്മിലുള്ള വാക്കുതർക്കും സമീപത്തുള്ള വീട്ടുമുറ്റത്തേക്ക് നീങ്ങി. അക്രമസക്തനായ യുവാവ് അവിടെയുണ്ടായിരുന്ന ചെടിച്ചട്ടി എസ്ഐയ്ക്ക് നേരെ എറിഞ്ഞു. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് കടിച്ചത്. താനൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രശോഭിനെയാണ് യുവാവ് കടിച്ചത്.
ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് യുവാവിനെ കീഴടക്കാൻ സാധിച്ചത്. വർഷങ്ങളായി ചികിത്സ തേടുന്ന ആളാണ് പരാക്രമം കാട്ടിയതെന്ന് പൊലീസ് അറിയിച്ചു. താടിയിൽ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
Suspension | എആർ ക്യാംപില്‍ മദ്യപിച്ച് അടിയുണ്ടാക്കിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: എആർ ക്യാംപിൽ മദ്യപിച്ച് അടിയുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്തെ നന്ദാവനം എആർ ക്യാംപിലാണ് സംഭവം. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ എതിരെ കേസെടുക്കാൻ കമ്മീഷണർ നിർദേശിച്ചു.തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്തു.
സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡ്രൈവർ ബാരക്കിൽ വച്ച് ഇരുവരും മദ്യപിക്കുകയും പിന്നീട് ബഹളമുണ്ടാക്കി കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.