Love Jihad| 'നാടുവിട്ട് ഓടിയതിന് കാരണം വർഗീയ സംഘടനകള്‍'; ഷെജിനും ജോയ്സനയും
- Published by:Rajesh V
- news18-malayalam
Last Updated:
തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ക്രിസ്ത്യൻ വർഗീയ വാദികൾ നാട്ടിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഷെജിൻ ന്യൂസ് 18നോട് പറഞ്ഞു.
കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് നാടുവിട്ട് ഓടേണ്ടി വന്നത് ക്രിസ്ത്യൻ വർഗീയവാദികളെ ഭയന്നെന്ന് ഷെജിൻ. ജീവൻ തന്നെ അപകടത്തിലാണെന്ന് തോന്നും വിധമുള്ള സാഹചര്യം ഉണ്ടാക്കിയത് കാസ അടക്കമുള്ള സംഘടനകളും ക്രിസ്ത്യൻ വർഗീയ വാദികളുമാണ്. ഇത്തരക്കാർക്ക് കൃത്യമായ അജണ്ടയുണ്ട്. തങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തു. തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ക്രിസ്ത്യൻ വർഗീയ വാദികൾ നാട്ടിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കിയെന്നും ഷെജിൻ ന്യൂസ് 18നോട് പറഞ്ഞു.
'ലവ് ജിഹാദ് RSS നിർമിച്ചെടുത്ത കള്ളം; സെക്കുലര്‍ കല്യാണം നടത്തിയതിന്‍റെ പേരില്‍ ആരും DYFIയില്‍
ലവ് ജിഹാദ് മതവിദ്വേഷവും ഇസ്ലാമോഫോബിയയും വളർത്തുന്നതിനായി ആർഎസ്എസ് നിര്‍മിച്ചെടുത്ത കള്ളമാണെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും രാജ്യസഭാ എംപിയുമായ എ എ റഹിം. സെക്കുലർ കല്യാണം നടത്തിയതിന്റെ പേരിൽ ആരും ഡിവൈഎഫ്ഐയിൽ തഴയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്കുലർ വിവാഹം ഒരു കുറ്റകൃത്യമല്ല. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി വളരെ കൃത്യമായി നിലപാട് ആവർത്തിച്ചിട്ടുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതോടു കൂടി വിവാദം അവസാനിക്കേണ്ടതാണ്.
advertisement
ലവ് ജിഹാദുമായി ബന്ധപ്പെട്ട് രണ്ടാമതൊരു അഭിപ്രായം പറയാൻ ഡിവൈഎഫ്ഐക്ക് കാത്തുനിൽക്കേണ്ടതില്ല. ഇതു സംബന്ധിച്ച കൃത്യമായ നിലപാടും അഭിപ്രായവും എല്ലാക്കാലവും ഡിവൈഎഫ്ഐക്കുണ്ട്. ഇന്ത്യയിലെ എല്ലാ ഏജൻസികളും അന്വേഷിച്ച് തീർപ്പുണ്ടാക്കിയ കാര്യമാണ് ലവ് ജിഹാദില്ല എന്നത്. കേരളത്തിൽ മിശ്രവിവാഹങ്ങളെയും ജാതി രഹിത വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് നിലപാട്. - എ എ റഹീം പറഞ്ഞു. നേരത്തെ ഫേസ്ബുക്കിലൂടെ റഹിം ദമ്പതികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
advertisement
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ പ്രസ്താവനയെ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് നിർമിത കള്ളമാണെന്ന് പ്രതികരിച്ച സംസ്ഥാന നേതൃത്വം മിശ്രവിവാഹിതരായ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷിജിനും ജോസ്നയും തമ്മിലുള്ള വിവാഹത്തെ പിന്തുണക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷിജിനെതിരെ നടപടിയുണ്ടാകുമെന്നാണ് ജോർജ് എം തോമസ് പറഞ്ഞത്. പാർട്ടിക്ക് ദോഷം വരുത്തിയ ഷിജിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 14, 2022 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Love Jihad| 'നാടുവിട്ട് ഓടിയതിന് കാരണം വർഗീയ സംഘടനകള്‍'; ഷെജിനും ജോയ്സനയും