ജോസ് കെ മാണിയുടെ തോൽവിയിലെ അന്വേഷണ റിപ്പോർട്ട് തട്ടിക്കൂട്ടിയത്; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം
- Published by:Naveen
- news18-malayalam
Last Updated:
പാലായിലും കടുത്തുരുത്തിയിലും ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു.
സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയിൽ ആണ് ജോസ് കെ മാണിയുടെ തോൽവി പ്രധാന ചർച്ചയായത്. ജോസ് കെ മാണിയുടെ തോൽവിയിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷണൻ റിപ്പോർട്ടിനെതിരെ യോഗത്തിൽ ശക്തമായ വിമർശനമാണ് ഉണ്ടായത്. തട്ടിക്കൂട്ടി ഉണ്ടാക്കിയ റിപ്പോർട്ട് ആണ് പാലായിലെയും കടുത്തുരുത്തിയിലെയും തെരഞ്ഞെടുപ്പ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് എന്ന് പ്രതിനിധികൾ വിമർശിച്ചു. പാലായിലും കടുത്തുരുത്തിയിലും ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. ജാഗ്രതക്കുറവുണ്ടായി എന്നു പറയുമ്പോൾ അത് ആർക്കാണ് ഉണ്ടായത് എന്ന് കൃത്യമായി വിശദീകരിക്കുന്നില്ല എന്നാണ് പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഗതിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടായാൽ അതിനെതിരെ നടപടി എടുക്കുകയാണ് പാർട്ടി രീതി. പക്ഷേ ജാഗ്രതക്കുറവുണ്ടായി എന്നത് പറയുമ്പോഴും ആർക്കാണ് ഉണ്ടായത് എന്ന് വിശദീകരിക്കാത്തതുകൊണ്ട് നടപടിയെടുക്കാൻ ആകുന്നില്ല എന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഫലത്തിൽ ഇതൊരു തട്ടിക്കൂട്ട് റിപ്പോർട്ട് ആണ് എന്നും നേതാക്കൾ യോഗത്തിൽ വിമർശിച്ചു.
ജോസ് കെ മാണിയുടെ ഞെട്ടിക്കുന്ന തോൽവിയെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ജോസ് കെ മാണിയുടെ പരാതി പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വം അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. തുടർന്ന് ജില്ലാ നേതൃത്വം ആണ് സെക്രട്ടറിയേറ്റ് യോഗം ചേർന്ന് രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ടി ജോസഫ്, ടി ആർ രഘുനാഥ് എന്നിവർ അംഗങ്ങളായി രണ്ടംഗ കമ്മീഷനെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ഇവർ റിപ്പോർട്ട് ജില്ലാ നേതൃത്വത്തിന് കൈമാറിയത്. ഇതിൽ നടപടികക്ക് നിർദ്ദേശവും ഉണ്ടായിരുന്നില്ല. തുടർന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് പാലായിലെയും കടുത്തുരുത്തിയിലെയും തോൽവിയിൽ നടപടി വേണ്ട എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.
advertisement
Also read - ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കും; ജോസ് കെ മാണി
കേരള കോൺഗ്രസ് എൽഡിഎഫിൽ എത്തിയത് വലിയ നേട്ടമായി എന്നും ജില്ലാ സമ്മേളന പ്രതിനിധികൾ വിലയിരുത്തി. കോട്ടയം ജില്ല യുഡിഎഫിന് വലിയ ആധിപത്യമുണ്ടായിരുന്ന ജില്ല ആയിരുന്നു. അവിടെയാണ് യുഡിഎഫിനെ അട്ടിമറിച്ച് വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിഞ്ഞത്. ജോസ് കെ മാണിയെ മുന്നണിയിൽ എത്തിച്ച ജില്ലാ നേതൃത്വത്തിന് പ്രതിനിധികൾ അഭിനന്ദനം അർപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജോസ് കെ മാണിയുടെ തോൽവിയിൽ പാർട്ടി എടുത്ത തുടർനടപടികളെ അംഗങ്ങൾ വിമർശിച്ചത്. വലിയ നേട്ടം കൊണ്ടുവന്നശേഷം ജോസ് കെ മാണി മാത്രം തോറ്റത് ദൗർഭാഗ്യകരമായി എന്നാണ് നേതാക്കളുടെ വിമർശനം. അതുകൊണ്ടുതന്നെ അച്ചടക്ക നടപടി അനിവാര്യമാണ് എന്ന് ജില്ലാ സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു.
advertisement
രാജ്യസഭയിൽ നിന്ന് രാജി വെച്ച ശേഷമാണ് ജോസ് കെ മാണി പാലായിൽ മത്സരിച്ചത്. എന്നാൽ സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും പതിനയ്യായിരത്തിലധികം വോട്ടുകൾക്ക് ജോസ് കെ മാണിയെ മാണി സി കാപ്പൻ തറപറ്റിച്ചു. ഇടതുമുന്നണിയുടെ സംസ്ഥാന നേതൃത്വത്തിന് ഇത് വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. തോൽവിക്ക് പിന്നാലെ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ രാജ്യസഭയിലേക്ക് പോകാനും ജോസ് കെ മാണി തയ്യാറായി. സമ്മേളനത്തിന്റെ മറുപടിയിൽ പാലായിലെ തോൽവിയിൽ പാർട്ടി ഔദ്യോഗിക വിശദീകരണം നൽകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 14, 2022 6:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോസ് കെ മാണിയുടെ തോൽവിയിലെ അന്വേഷണ റിപ്പോർട്ട് തട്ടിക്കൂട്ടിയത്; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം










