advertisement

ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കും; ജോസ് കെ മാണി

Last Updated:

ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡൽ എന്ന ആശയത്തിന്  രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു.

സിപിഎം (CPM) കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  നടന്ന സെമിനാറിൽ പങ്കെടുത്തു കൊണ്ടാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി (Jose K Mani) പ്രതീക്ഷകൾ പങ്കുവെച്ചത്. ചടങ്ങിൽ മുഖ്യ പ്രഭാഷകനായാണ് ജോസ് കെ മാണി എത്തിയത്. രണ്ടു വർഷത്തിനു ശേഷം രാജ്യത്ത് നടക്കാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ അധികാരത്തിലെത്തുമെന്ന് ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു.
ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡൽ എന്ന ആശയത്തിന്  രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. കേരള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ടു കൊണ്ടാണ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്. നാലു പതിറ്റാണ്ടിന് ശേഷം കേരളത്തിൽ തുടർ ഭരണം കിട്ടിയെങ്കിൽ  ഇടത് പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ല എന്നാണ് ജോസ് കെ മാണി വിശദീകരിക്കുന്നത്. കോൺഗ്രസിന് രാജ്യത്തെ നയിക്കാൻ കഴിയില്ല. മോദി സർക്കാരിന് മുന്നിൽ കോൺഗ്രസ് ദുർബലമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത് എന്നും കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് ജോസ് കെ മാണി പറഞ്ഞു.
advertisement
Also read- DYFI | 'സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല ഡിവൈഎഫ്ഐയുടെ പൊളിറ്റിക്കൽ തന്ത': എ എ റഹീം
കേന്ദ്രം നടത്തുന്നത് ബുൾഡോസർ ഭരണമാണെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിഷയങ്ങളിൽ കേന്ദ്രം പിടിമുറുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ കാലമായി കണ്ടുവരുന്നത്. കൃഷി ഒരു സംസ്ഥാന വിഷയമാണ്. എന്നാൽ കേന്ദ്രം കാർഷിക മേഖലയിൽ തെറ്റായ നിയമനിർമ്മാണങ്ങൾ നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.
advertisement
വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണത്തിനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത് എന്നാണ് ജോസ് കെ മാണിയുടെ വിലയിരുത്തൽ. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു. വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും സ്വകാര്യ മേഖലക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നത് ശതകോടീശ്വരൻമാർക്ക് വേണ്ടിയാണ്. സംസ്ഥാനങ്ങളെ തങ്ങളുടെ കാൽകീഴിൽ അടിയറവ് പറയിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു.  ബി ജെ പി പറയുന്നത് അനുസരിക്കാത്ത സംസ്ഥാന സർക്കാരുകളെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഫിസിക്കൽ  ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് സമ്മേളനവേദിയിൽ ജോസ് കെ മാണി പറഞ്ഞു.
advertisement
Also read- ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ സഖ്യം നിലനിൽക്കുന്നു; എസ് രാമചന്ദ്രൻ പിള്ള 
കേരളം കാഴ്ചവയ്ക്കുന്ന ബദൽ രാജ്യം ഉറ്റുനോക്കുകയാണ് എന്നാണ് ഇടതു സർക്കാരിനെ പ്രശംസിച്ചു കൊണ്ട് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്.
കോവിഡ് കാലത്ത് കേരളത്തിൽ ആരും പട്ടിണി കിടന്നില്ല. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം കൊടുത്തപ്പോൾ  രാജ്യ തലസ്ഥാനത്ത് അവർ മരിച്ചുവീണു.കേന്ദ്രം വിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കേരളം  വാങ്ങി.കേന്ദ്രം വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾ സ്വകാര്യ മുതലാളിമാർക്ക് കാഴ്ചവച്ചപ്പോൾ കേരളം പൊതു വിദ്യാഭ്യാസ മേഖലയെയും ആരോഗ്യ മേഖലയെയും ശക്തിപ്പെടുത്തി. കേരളത്തിൻെറ പാസ് വേഡ് ക്യഷി ആണെന്നും റബർ ഉൾപെടെയുള്ള കർഷിക വിളകളെ സംരക്ഷിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കും; ജോസ് കെ മാണി
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement