തിരോന്തരം കിടിലമാണ്, എനിക്കേറ്റവും പ്രിയപ്പെട്ടതാണ്; തിരുവനന്തപുരത്തെ പറ്റി മുൻ കലക്‌ടർ കെ. ഗോപാലകൃഷ്ണൻ
- Published by:user_57
- news18-malayalam
Last Updated:
'ഈ ഓർമ്മകൾ മനോഹരങ്ങളാണ്... അവ കുടഞ്ഞെറിയാനുള്ളതല്ല കൂടെയുണ്ടാകും എപ്പോഴും...'
2019 ജൂണിലാണ് നാമക്കൽ സ്വദേശിയായ കെ. ഗോപാലകൃഷ്ണൻ തിരുവനന്തപുരം ജില്ലാ കളക്‌ടറായി ചുമതലയേൽക്കുന്നത്. ഒരുവർഷം തികയ്ക്കും മുൻപേ അസിസ്റ്റന്റ് കളക്‌ടറായി സേവനമനുഷ്‌ടിച്ച മലപ്പുറത്ത് കളക്‌ടറായി സ്ഥലംമാറ്റം ലഭിച്ച് ഗോപാലകൃഷ്ണൻ പോവുകയാണ്. പകരം തലസ്ഥാനത്ത് ജില്ലാ കളക്‌ടറായി നവജ്യോത് ഖോസ സ്ഥാനമേൽക്കും. പോകും മുൻപ് ഇത്രയുംനാൾ സേവനം അനുഷ്‌ടിച്ച തിരുവനന്തപുരത്തെ പറ്റിയുള്ള ഓർമ്മ അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പങ്കിടുന്നു. പോസ്റ്റ് വായിക്കാം:
തിരോന്തരം കിടിലമാണ്....
എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.
തിരുവനന്തപുരം കേരളത്തിൻ്റെ തെക്കേയറ്റത്തെ ജില്ലയാണ്......
കേരളത്തിലെ ആദ്യ സർവകലാശാല, ആദ്യ മെഡിക്കൽ കോളേജ്, ആദ്യ റേഡിയോ സ്റ്റേഷൻ, ടെലിവിഷൻ കേന്ദ്രം, മൃഗശാല, മ്യൂസിയം ,വാനനിരീക്ഷണ കേന്ദ്രം, സർക്കാർ ആശുപത്രി, ലാ കോളേജ്, വനിതാ കോളേജ് ,പബ്ലിക് ലൈബ്രറി എല്ലാം ഇവിടെയാണ് ... ...
കേരളത്തിൻ്റെ തലസ്ഥാനമാണ് .......
മഹാത്മാഅയ്യങ്കാളി, ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയ മഹാരഥൻമാരുടെ ജന്മ സ്ഥലമാണ്....
എത്രയോ മികച്ച ഭരണാധികാരികൾ വാണിരുന്ന
advertisement
ഭരണ സിരാകേന്ദ്രം സെക്രട്ടറിയേറ്റ് ഇവിടെയാണ്...
രാജ്യത്തെ പ്രധാനപ്പെട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്....
2192 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവനന്തപുരത്ത് ഇല്ലാത്തതായി ഒന്നുമില്ല ...
TRENDING:Lockdown 5.0 FAQ | അഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Lockdown 5.0 | ലോക് ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം [NEWS]Lockdown 5: അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല; പ്രത്യേക അനുമതി തേടേണ്ടതില്ല [NEWS]
ലോകത്തേറ്റവും സമ്പന്നമായ പത്മനാഭസ്വാമി ക്ഷേത്രവും, ബീമാപള്ളിയും, വെട്ടുകാട് പള്ളിയും മതസൗഹാർദത്തിൻ്റെ മഹനീയ ചിത്രം വരയ്ക്കുന്നു ......
advertisement
വാകമരങ്ങൾ തണലേകുന്ന നഗര റോഡുകളുടെ സൗന്ദര്യം എങ്ങനെ മറക്കും.....
മഹാരഥൻമാരുടെ പ്രതിമകൾ ചരിത്രം പറഞ്ഞു തരുന്നു ....
കലയും സാഹിത്യവും സിനിമയും നിറയുന്ന നിശാഗന്ധിയും കനകക്കുന്നും മാനവീയവും ടാഗോർ തിയേറ്ററും .. ഉള്ളിൽ ആരവങ്ങൾ നിലക്കുന്നില്ല ...
ചരിത്ര സാക്ഷികളായി നിൽക്കുന്ന മനോഹരങ്ങളായ യൂണിവേഴ്സിറ്റി കോളേജും, മ്യൂസിയവും, പബ്ലിക് ഓഫീസും അങ്ങനെയെത്ര കെട്ടിടങ്ങൾ തിരുവനന്തപുരമേ നിന്റെ പ്രൗഢമായ ഒരു വാസ്തുശില്പ പാരമ്പര്യം കാട്ടിത്തരുന്നു ........
നഗര കേന്ദ്രങ്ങളായ ചാലയും ,പാളയവും, ഗ്രാമചന്തകളായ ആറാലുംമൂടും മാമവും കാട്ടാക്കടയും മറ്റനേകം ചന്തമുള്ള ചെറു ചന്തകളും തിരുവനന്തപുരത്തിൻ്റെ നന്മനിറയുന്ന വ്യാപാര ജീവിതത്തിന്റെ നേർകാഴ്ചകളാണ്....
advertisement
കേരളത്തിന്റെ ആദ്യ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ടെക്കികൾ, ഉദ്യോഗസ്ഥർ, മൽസ്യബന്ധനത്തൊഴിലാളികൾ എന്നിങ്ങനെ എല്ലാവരും മനസു നിറയെ നല്ല സ്വപ്നമുള്ളവർ .... അധ്വാനികൾ ....
അറബിക്കടലിൻ്റെ തിരമാലകളുടെ വെൺമയുള്ള മനസാണ് തിരുവനന്തപുരത്തിന്...
സഹ്യാദ്രി മലനിരകളുടെ കുളിർമയാണ് തിരുവനന്തപുരത്തിൻ്റെ സ്നേഹത്തിന്....
തുലാവർഷപ്പെരുമഴ പോലെ തുള്ളിക്കൊരു കുടം പോലെ പെയ്തൊഴിയുന്നതാണ് തിരുവനന്തപുരത്തിൻ്റെ സങ്കടങ്ങൾ.....
അഗസ്ത്യാർകൂടത്തിൻ്റെ കരുത്തും തലയെടുപ്പുമാണ് തിരുവനന്തപുരത്തിൻ്റെ കരുതലിന് ....
ഈ ഓർമ്മകൾ മനോഹരങ്ങളാണ്... അവ കുടഞ്ഞെറിയാനുള്ളതല്ല
കൂടെയുണ്ടാകും എപ്പോഴും...
കെ.ഗോപാലകൃഷ്ണൻ
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2020 11:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരോന്തരം കിടിലമാണ്, എനിക്കേറ്റവും പ്രിയപ്പെട്ടതാണ്; തിരുവനന്തപുരത്തെ പറ്റി മുൻ കലക്‌ടർ കെ. ഗോപാലകൃഷ്ണൻ