advertisement

കെ ജയചന്ദ്രൻ ഓര്‍മയായിട്ട് 25 വർഷം; അനുസ്മരണ സമ്മേളനം 24ന് തിരുവനന്തപുരത്ത്

Last Updated:

കവി പി എന്‍ ഗോപീകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. 'നമ്മുടെ കാലം, മാധ്യമങ്ങള്‍: സത്യം കൊണ്ട് പ്രതിരോധിക്കുമ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണത്തിന്റെ വിഷയം

കെ ജയചന്ദ്രൻ
കെ ജയചന്ദ്രൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ ജയചന്ദ്രൻ ഓർമയായിട്ട് 25 വർഷം. കെ ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഓര്‍മ്മദിനമായ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിന്റെ ടി എന്‍ ജി ഹാളില്‍ നടക്കും. ജയചന്ദ്രന്‍ സുഹൃദ് സംഘമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
കവി പി എന്‍ ഗോപീകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ‘നമ്മുടെ കാലം, മാധ്യമങ്ങള്‍: സത്യം കൊണ്ട് പ്രതിരോധിക്കുമ്പോള്‍’ എന്നതാണ് ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണത്തിന്റെ വിഷയം. ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എസ് ബിജു സംസാരിക്കും. മാങ്ങാട് രത്‌നാകരന്‍ സ്വാഗതവും എസ് ആര്‍ സഞ്ജീവ് നന്ദിയും പറയും.
കേരളത്തിന്റെ കണ്ണുതുറപ്പിച്ച നിരവധി വാര്‍ത്തകള്‍ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവർത്തകനാണ് കെ ജയചന്ദ്രൻ. ടി എന്‍ ഗോപകുമാര്‍ അവതരിപ്പിച്ച കണ്ണാടിയെന്ന പ്രതിവാര വാര്‍ത്താപരിപാടിയില്‍ വന്ന റിപ്പോർട്ടുകളാണ് കെ ജയചന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ അടയാളപ്പെടുത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ ജയചന്ദ്രൻ ഓര്‍മയായിട്ട് 25 വർഷം; അനുസ്മരണ സമ്മേളനം 24ന് തിരുവനന്തപുരത്ത്
Next Article
advertisement
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
  • കേരള സർക്കാർ സ്ഥാപിച്ച IFTK, അന്താരാഷ്ട്ര നിലവാരമുള്ള ഫാഷൻ ഡിസൈൻ പരിശീലനം നൽകുന്നു

  • പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ IFTK സഹായിക്കുന്നു

  • കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭ്യമായ IFTK, ബാച്ചിലർ ഓഫ് ഫാഷൻ ഡിസൈൻ കോഴ്സ് നൽകുന്നു

View All
advertisement