'സോളാര്‍ കേസ് ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്' ഉമ്മന്‍ചാണ്ടിയോട് അന്ന് ചെയ്തതിന് ഇന്ന് അനുഭവിക്കുന്നു; കെ.മുരളീധരന്‍

Last Updated:

അധികാരത്തിലേറ്റ് മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാൻ കഴിഞ്ഞു. അപ്പോൾ തന്നെ പങ്കെന്താണെന്ന് വ്യക്തമാണെന്നും മുരളീധരൻ ആരോപിച്ചു

പിണറായി വിജയന്‍, കെ.മുരളീധരന്‍
പിണറായി വിജയന്‍, കെ.മുരളീധരന്‍
സോളാര്‍ പീഡനകേസ് ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി കെ.മുരളീധരന്‍ എം.പി. മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആരോപണത്തിന് അപ്പുറമുള്ള വേട്ടയാടൽ ഉമ്മൻ ചാണ്ടിക്കെതിരെ നടന്നുവെന്ന്  മുരളീധരൻ കോഴിക്കോട് പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തിൽ വ്യക്തമാകും. അധികാരത്തിലേറ്റ് മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാൻ കഴിഞ്ഞു. അപ്പോൾ തന്നെ പങ്കെന്താണെന്ന് വ്യക്തമാണെന്നും മുരളീധരൻ ആരോപിച്ചു.
വിഷയത്തില്‍ കെപിസിസി നേതൃയോഗം നിലപാട് തീരുമാനിക്കും. ഗൂഢാലോചനയ്ക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും പുറത്തുവരണം. ഉമ്മന്‍ ചാണ്ടിയോട് മുഖ്യമന്ത്രി ചെയ്തതിനാണ് ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് സിബിഐ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഒരു ഭരണപക്ഷ എംഎൽഎയും ബന്ധുവും വിവാദ ദല്ലാളും ചേർന്ന് ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
advertisement
സോളാർ കേസിലെ ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഢാലോചനയ്ക്ക് പുറകിൽ കെ ബി ഗണേഷ് കുമാറാണെന്നും സിബിഐ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗണേഷ് കുമാറിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയും രംഗത്തുവന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സോളാര്‍ കേസ് ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്' ഉമ്മന്‍ചാണ്ടിയോട് അന്ന് ചെയ്തതിന് ഇന്ന് അനുഭവിക്കുന്നു; കെ.മുരളീധരന്‍
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement