പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ
Last Updated:
വടകരയിൽ മുരളീധരൻ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം
തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ. മുരളീധരൻ MLA. നിർണായകമായ സമയത്ത് പാർട്ടി ഏൽപ്പിക്കുന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വടകരയിൽ മുരളീധരൻ സ്ഥാനാർത്ഥിയായേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെയും കഴിഞ്ഞ പത്തുവർഷമായി കെപിസിസി അധ്യക്ഷൻ തുടർന്നുവന്ന വികസനപ്രവർത്തനങ്ങൾ തുടരാനുമാകണമെന്നും മുരളീധരൻ പറഞ്ഞു. എതിർ സ്ഥാനാർത്ഥി ആരാണെന്ന് താൻ നോക്കാറില്ല. ആശയങ്ങൾ തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 2001 മുതൽ 2004 വരെ കെപിസിസി ആധ്യക്ഷനായിരുന്ന കെ. മുരളീധരൻ ഇപ്പോൾ വട്ടിയൂർക്കാവ് എം.എൽ.എയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2019 12:22 PM IST