• HOME
  • »
  • NEWS
  • »
  • kerala
  • »
  • വടകരയിൽ മുരളീധരൻ ആണെങ്കിൽ വിജയം അനായാസമെന്ന് മുല്ലപ്പള്ളി

വടകരയിൽ മുരളീധരൻ ആണെങ്കിൽ വിജയം അനായാസമെന്ന് മുല്ലപ്പള്ളി

വടകരയിൽ കെ. മുരളീധരൻ സ്ഥാനാർഥിയായാൽ വിജയം അനായാസമായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
    ന്യൂഡൽഹി: വടകരയിൽ കെ. മുരളീധരൻ സ്ഥാനാർഥിയായാൽ വിജയം അനായാസമായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന നേതൃത്വം മുരളീധരനുമായി സംസാരിച്ചു. കെ. മുരളീധരനുമായി സംസാരിച്ചെന്നും അദ്ദേഹം മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യം മുരളീധരനുമായും മുതിർന്ന നേതാക്കളുമായും സംസാരിച്ചു കഴിഞ്ഞു. എന്നാൽ, അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് രാഹുൽ ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

    വടകരയിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം മുല്ലപ്പള്ളിയുടെ ശരീരഭാഷയിലും ദൃശ്യമായിരുന്നു. നിറഞ്ഞ ചിരിയോടെ ആയിരുന്നു അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. വടകരയിലെ സ്ഥാനാർഥിയെക്കുറിച്ച് ചോദിച്ചപ്പോൾ വടകരയിൽ നിങ്ങൾക്ക് ഒന്നാന്തരം സ്ഥാനാർഥിയെ കിട്ടുമെന്നായിരുന്നു സന്തോഷം നിറഞ്ഞ മുഖത്തോടെ മുല്ലപ്പള്ളി പ്രതികരിച്ചത്.

    വടകരയിൽ കെ. മുരളീധരൻ

    "കെ മുരളീധരനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം വടകരയിൽ സ്ഥാനാർഥിയായാൽ വളരെ നന്നായിരിക്കും. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുമായി ആലോചിച്ച ശേഷം തീർച്ചയായും നിങ്ങളെ സന്തോഷകരമായ ആ വാ‍ർത്ത അറിയിക്കും." - മുല്ലപ്പള്ളി മാധ്യമങ്ങൾക്ക് മുമ്പിൽ നിലപാട് വ്യക്തമാക്കി.

    കെ. മുരളീധരൻ വന്നാൽ മണ്ഡലത്തിൽ വിജയം അനായാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഒരാളെ
    ലോക് സഭയിലേക്ക് അയയ്ക്കരുതെന്ന വികാരം ആ മണ്ഡലത്തിലെ ജനങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ അവിടെ നിർത്തുന്ന ഏതു സ്ഥാനാർഥിയും വിജയിക്കുമെന്ന ഉറപ്പും പ്രതീക്ഷയും വിശ്വാസവും ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

    First published: