advertisement

K Muraleedharan|'തിരഞ്ഞെടുപ്പിൽ സ്വകാര്യ ദുഃഖങ്ങൾക്ക് സ്ഥാനമില്ല'; പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. മുരളീധരൻ

Last Updated:

എങ്ങനെയെങ്കിലും ജയിക്കാൻ വേണ്ടി വെപ്രാളപ്പെട്ട് നടക്കുകയാണ് സിപിഎം എന്നും കെ. മുരളീധരൻ

മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്ന് 101% ഉറപ്പെന്നും മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്വകാര്യ ദുഃഖങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കല്യാണിക്കുട്ടി അമ്മയെ
രാഹുൽ അധിക്ഷേപിച്ച ആൾ അല്ലേ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
സരിനല്ല ഉപതിരഞ്ഞെടുപ്പ് ചർച്ച എന്നും, സിപിഎമ്മിനെ സംബന്ധിച്ച സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും ജയിക്കാൻ നോക്കി വെപ്രാളപ്പെട്ട് നടക്കുകയാണ് സിപിഎം. ആളുകൾ വരും പോകും പ്രസ്ഥാനം മുന്നോട്ടു പോകുമെന്നും കെ മുരളീധരൻ പറഞ്ഞു.
ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ പിന്നെ തിരിഞ്ഞുനോട്ടം ഇല്ല. വേറെ പല വിഷയങ്ങളും ചർച്ച ചെയ്യാനുണ്ടെന്നും സരിൻ കോൺഗ്രസ് വിട്ടത് ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Muraleedharan|'തിരഞ്ഞെടുപ്പിൽ സ്വകാര്യ ദുഃഖങ്ങൾക്ക് സ്ഥാനമില്ല'; പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. മുരളീധരൻ
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement