advertisement

V. Sivankutty |ഡല്‍ഹിയിലെ മാര്‍ച്ചില്‍ കെ സുധാകരന്‍ പങ്കെടുക്കാത്തത് പൊലീസിന്റെ തല്ലു പേടിച്ച്: വി ശിവന്‍കുട്ടി

Last Updated:

രാഹുൽഗാന്ധിക്കില്ലാത്ത എന്ത് ബേജാറാണ് കെ - റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി
രാഹുൽഗാന്ധിക്കില്ലാത്ത എന്ത് ബേജാറാണ് കെ - റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇല്ലാത്ത എന്ത് ബേജാറാണ് കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാർക്കുള്ളത്. ഡൽഹിയിലെ കോൺഗ്രസ് എംപിമാരുടെ മാർച്ചിലെ രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
ശശി തരൂർ മാർച്ചിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് യു ഡി എഫ് എം പിമാർ പരിശോധിക്കുന്നത് നന്നാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ സുധാകരൻ മാർച്ചിൽ പങ്കെടുക്കാത്തത് പോലീസിന്റെ തല്ല് പേടിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയോ ഇന്ധനവില വർദ്ധനവിനെതിരെയോ അല്ല യുഡിഎഫ് എംപിമാർ ഡൽഹിയിൽ മാർച്ച് നടത്തിയത്. കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി തടയണമെന്നാവശ്യപ്പെട്ട് ആണ് ഇവരുടെ മാർച്ച്. സ്വന്തം ജനതക്കെതിരെ തിരിഞ്ഞ ജനപ്രതിനിധികളെയാണ് ഡൽഹിയിലെ മാർച്ചിൽ കണ്ടത്.
മന്ത്രിമാരുടെ വസതികളിൽ കല്ലിടുമെന്ന ഭീഷണി ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്. കേരളത്തിന്റെ വികസനം പിന്നോട്ട് അടുപ്പിക്കാനുള്ള ശ്രമങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും മന്ത്രി വി ശിവൻകുട്ടി പരിഹസിച്ചു.
advertisement
CM Pinarayi | 'പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാകും': മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ കെ റെയിലിന് (K-Rail) കേന്ദ്രാനുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി അതീവ താൽപര്യത്തോടെ കാര്യങ്ങൾ കേട്ടു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവ പൂർണമായ സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസന കാര്യങ്ങളിൽ കേന്ദ്രത്തിന് രാഷ്ട്രീയമുള്ളതായി തോന്നുന്നില്ല. പ്രധാനമന്ത്രി സംസാരിച്ചത് തുറന്ന മനസോടെയെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ഗതാഗതം സുഗമമാക്കാനുള്ള എല്ലാ മാർഗവും സർക്കാർ തേടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിൽവർലൈൻ.
ഏറ്റവും വേഗതയേറിയ യാത്രാമാർഗമാണിത്. ഏറ്റവും സുരക്ഷിതമായ യാത്രയാണ് സിൽവർ ലൈനിലേത്. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ സിൽവർ ലൈൻ പാത കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അടുത്ത 50 വർഷത്തേക്കുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള സർവ്വേയാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ പൂർത്തികരണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒരാളേയും ദ്രോഹിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കില്ലെന്ന് ഭൂമിയും വീടും നഷ്ടമാകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കും. അതേസമയം സമരത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. മനപ്പൂർവം വിവാദമുണ്ടാക്കുന്നവരെ ജനങ്ങൾക്കറിയാം. വികസനം തടയാൻ പ്രതിപക്ഷം വ്യാജ ആരോപണങ്ങൾ നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മാധ്യമങ്ങൾക്കും മുഖ്യമന്ത്രിയുടെ വിമർശനം. ചില മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അർഹതപ്പെട്ട നഷ്ടപരിഹാരവും പുനരധിവാസവും നൽകി പദ്ധതി നടപ്പാക്കും. അലൈൻമെന്റിൽ പ്രശ്നങ്ങളൊന്നുമില്ല. ബഫർ സോൺ സംബന്ധിച്ച് കെ - റെയിൽ എം ഡി പറഞ്ഞു കഴിഞ്ഞു. ബഫർ സോണിന് നഷ്ടപരിഹാരം നൽകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
V. Sivankutty |ഡല്‍ഹിയിലെ മാര്‍ച്ചില്‍ കെ സുധാകരന്‍ പങ്കെടുക്കാത്തത് പൊലീസിന്റെ തല്ലു പേടിച്ച്: വി ശിവന്‍കുട്ടി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement