'അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പറയണം; ആയുധം കൊണ്ട് അക്രമിച്ചാൽ തിരിച്ചും അക്രമിക്കും': കെ സുധാകരൻ എംപി
- Published by:user_49
- news18-malayalam
Last Updated:
കണ്ണൂർ ജില്ലയിൽ സിപിഎം അടിച്ചാൽ കോൺഗ്രസ് തിരിച്ചടിച്ചിരിക്കും. സിപിഎം തുടർച്ചയായി അക്രമം നടത്തുകയും കോൺഗ്രസ് ഓഫീസുകൾ തകർക്കുകയുമാണെന്ന് സുധാകരൻ എംപി
കണ്ണൂർ: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കണ്ണൂരിൽ വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. ആയുധം കൊണ്ട് അക്രമിച്ചാൽ തിരിച്ചും അക്രമിക്കുമെന്ന് സുധാകരൻ എംപി പറഞ്ഞു.
അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂർ ജില്ലയിൽ സിപിഎം അടിച്ചാൽ കോൺഗ്രസ് തിരിച്ചടിച്ചിരിക്കും. സിപിഎം തുടർച്ചയായി അക്രമം നടത്തുകയും കോൺഗ്രസ് ഓഫീസുകൾ തകർക്കുകയുമാണെന്ന് സുധാകരൻ എംപി പറഞ്ഞു.
You may also like:Gold Smuggling| രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നത്; മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ് [NEWS]ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI [NEWS] Pranab Mukherjee| മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു എംപിയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2020 10:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പറയണം; ആയുധം കൊണ്ട് അക്രമിച്ചാൽ തിരിച്ചും അക്രമിക്കും': കെ സുധാകരൻ എംപി