Exclusive| Gold Smuggling | രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നത്; മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ്
- Published by:user_49
- news18-malayalam
Last Updated:
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തിൽ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് NIA
#അരുണിമ
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തിൽ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എൻ.ഐ.എ).
മുഖ്യമന്ത്രിയെ പ്രതിയാക്കാനോ “സ്ഥാപനമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ” തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ട ഏജൻസി ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
advertisement
ഒന്നര വർഷം കൊണ്ട് 500 കോടി രൂപയുടെ സ്വർണ്ണക്കടത്ത് നടത്തിയെന്നാണ് എൻഐഎ വിലയിരുത്തൽ. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷാണെന്നും സംസ്ഥാനത്തെ യുഎഇ കോൺസുലേറ്റ് മുതൽ മുഖ്യമന്ത്രി ഓഫീസ് വരെ ഇവർക്ക് ബന്ധമുണ്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒറ്റനോട്ടത്തിൽ സ്വർണക്കടത്ത് കേസ് ഒരു അഴിമതി മാത്രമാണെന്ന് തോന്നുമെങ്കിലും ഇവർ കടത്തിയ സ്വർണത്തിന്റെ തോത് പരിശോധിക്കുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
advertisement
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട വൻതുക വിലയിരുത്തിയ ശേഷമാണ് എൻഐഎ കേസ് ഏറ്റെടുത്തത്. നിലവിലെ നിരക്കിൽ ഏകദേശം 500 കോടിയിലധികം വിലയുള്ള സ്വർണം കടത്തിയിട്ടുണ്ട്. ഇത് ഇപ്പോഴത്തെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനുള്ള സാധ്യതയുണ്ട്. ജൂലൈ 24നാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തീയതി മുതൽ 180 ദിവസത്തിനുള്ളിൽ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ളതായും മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
You may also like:Viral Video| സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ [NEWS]ഫൈസല്‍ വധശ്രമക്കേസിലും അടൂര്‍ പ്രകാശിനെതിരെ ആരോപണം; പ്രതിയുടെ ശബ്‌ദരേഖ പുറത്തുവിട്ട് DYFI [NEWS] Pranab Mukherjee| മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയുടെ രാഷ്ട്രീയ യാത്ര [NEWS]
ഇറക്കുമതി ചെയ്ത പ്ലംബിംഗ് വസ്തുക്കളിൽ ഒളിപ്പിച്ച 30 കിലോഗ്രാം ഭാരമുള്ള സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ജൂലൈ അഞ്ചിന് പരിശോധനയിൽ പിടിച്ചെടുത്തത്. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലർ ജനറലിന്‍റെ അഡ്രസിലായിരുന്നു എയർ കാർഗോ എത്തിയത്.
advertisement
15 കോടി രൂപയാണ് സ്വർണത്തിന്റെ വിലയെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ ഏകദേശം 500 കോടി രൂപ വരെ മൂല്യമുള്ള സ്വർണം ഇവർ കടത്തിയിട്ടുണ്ടെന്നാണ് എൻഐഎ അധികൃതരുടെ കണക്കുകൂട്ടൽ. ഒന്നര വർഷമായി ഇവർ സ്വർണക്കടത്ത് നടത്തുന്നു. അങ്ങനെയെങ്കിൽ ഈ കാലയളവിൽ സ്വപ്ന സുരേഷും പങ്കാളികളും ചേർന്ന് 500 കോടി രൂപയുടെ സ്വർണം കടത്താൻ സാധ്യതയുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്.
സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. മൂന്ന് പ്രതികളുമായുള്ള ശിവശങ്കറിന്റെ ബന്ധത്തെ പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 01, 2020 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive| Gold Smuggling | രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നത്; മുഖ്യമന്ത്രിയ്ക്ക് എൻഐഎയുടെ ക്ലീൻ ചിറ്റ്