'പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തത്'; കെ സുരേന്ദ്രൻ

Last Updated:

ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ പോലീസ് സര്‍ക്കാര്‍ ആംബുലന്‍സിലാണ് ശബരിമലയിലേക്ക് യുവതികളെ കയറ്റിയത്.

കോഴിക്കോട്: പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഒരുക്കിയത്. അവിശ്വാസികളായ സംഘത്തെ സര്‍ക്കാരിന്റെ സംവിധാനങ്ങളുപയോഗിച്ചാണ് ശബരിമലയില്‍ പ്രവേശിപ്പിച്ചത്. ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ പോലീസ് സര്‍ക്കാര്‍ ആംബുലന്‍സിലാണ് ശബരിമലയിലേക്ക് യുവതികളെ കയറ്റിയത്.
അര്‍ധരാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ പിണറായി വിജയനും അസുരഗണങ്ങളും ചേര്‍ന്ന് സര്‍ക്കാരിന്റെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചു. അക്കാര്യം മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. ഇതാ രണ്ടുപേര്‍ കയറിക്കഴിഞ്ഞു വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ കൂടി നടത്തിക്കൊളളൂവെന്ന്. ഇതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല.- സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
advertisement
ഇപ്പോള്‍ ദേവഗണങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞാല്‍ അത് ജനങ്ങളും വിശ്വാസികളും മുഖവിലയ്ക്കെടുക്കില്ല. അസുരന്മാര്‍ ചെയ്യുന്ന പണിയാണ് പിണറായി വിജയന്‍ ചെയ്തത്.
ഏറ്റവും വലിയ അസുരനായ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ നടത്തിയ നീചമായ അതിക്രമങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മിക്കുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ മലക്കം മറിച്ചിലിന് തയാറായതെന്നും സുരേന്ദ്ര ചൂണ്ടിക്കാട്ടി.
advertisement
അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പ്രതകരിച്ചത്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.
സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി നൽകി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശം. വിശ്വാസികളുടെ പ്രതിഷേധം ഈ തെര‍ഞ്ഞെടുപ്പിലുമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. നാല് ശതമാനത്തിലേറെ പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരും നേതാക്കളും സാമുദായികനേതാക്കളും ഉൾപ്പെടെയുള്ളവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. പോളിങ് കളിൽ നീണ്ട നിരയാണുള്ളത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് പോളിംഗ് തടസ്സപ്പെടുത്തി.
advertisement
അതേസമയം, നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടാൻ പോകുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തത്'; കെ സുരേന്ദ്രൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement