'കോവിന്‍ ആപ്പിലെ പ്രതിസന്ധി കേരളത്തില്‍ മാത്രം. ; കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയം ': കെ സുരേന്ദ്രന്‍

Last Updated:

മാർച്ച് രണ്ടിനു ശേഷം ബി ജെ പി പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട്: കോവിന്‍ ആപ്പിലെ പ്രതിസന്ധി കേരളത്തില്‍ മാത്രമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍
. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍ അട്ടിമറി നടത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഡി എം ഒമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സക്ക് വന്‍തുക
യാണ്. ഇത് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ആർ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ 1700 രൂപ ചുമത്തുന്നു
. ഇത് നിയന്ത്രിക്കാനും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയമാണെന്നും മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
മാർച്ച് രണ്ടിനു ശേഷം ബി ജെ പി പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പണം തട്ടിയ കേസിൽ ബി ജെ പിക്ക് ഒന്നും പറയാനില്ല. പണമായി ഒരു സ്ഥാനാർത്ഥിക്കും ബി ജെ പി നൽകിയിട്ടില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
ബി ജെ പിയെ അപകീർത്തിപ്പെടുത്തുന വാർത്തകൾ നൽകുന്നവർക്ക് എതിരെ നിയമ നടപടിയെടുക്കുമെന്നും ബി ജെ പി ഡിജിറ്റൽ ഇടപാട് മാത്രമാണ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. വാക്സിൻ വാങ്ങാൻ സർക്കാർ എവിടെയാണ് പണം മാറ്റി വെച്ചതെന്നും സുരേന്ദ്രൻ ചോദിച്ചു.
അതേസമയം, രാജ്യത്ത് മൂവായിരം കടന്ന് പ്രതിദിന കോവിഡ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കോവിഡ് ബാധിച്ച് മരിച്ചത് 3,293 പേരാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും ഇന്നലെ വർധനവുണ്ടായി. 3,60,960 പേർക്കാണ് ഇന്നലെ രോഗബാധയുണ്ടായത്.
advertisement
പുതിയ കണക്കോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ രണ്ട് ലക്ഷം കടന്നു. ഇന്ത്യയിൽ കോവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ആദ്യമായാണ് പ്രതിദിന മരണ നിരക്ക് മൂവായിരം കടക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 2,01,187 ആയി.
COVID 19 | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ ഭരണച്ചുമതല ഏറ്റെടുത്ത് കേന്ദ്രസർക്കാർ; കാര്യങ്ങൾ ഗവർണർ തീരുമാനിക്കും
advertisement
1,79,97,267 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 29,78,709 ആണ് ആക്ടീവ് കേസുകൾ. ഇതുവരെ വാക്സിൻ സ്വീകരിച്ചത് 14,78,27,367 പേരാണ്. കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ചൊവ്വാഴ്ച്ച ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 381 പേരാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോവിന്‍ ആപ്പിലെ പ്രതിസന്ധി കേരളത്തില്‍ മാത്രം. ; കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയം ': കെ സുരേന്ദ്രന്‍
Next Article
advertisement
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
പിഎം ശ്രീയിൽ കടുപ്പിച്ച് സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്ക്കരിക്കും
  • സിപിഐ മന്ത്രിമാർ 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

  • പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ തടഞ്ഞ 1500 കോടി എസ് എസ് കെ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു.

  • സിപിഐയുടെ എതിർപ്പ് തള്ളിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതെന്ന് സിപിഐ ആരോപിക്കുന്നു.

View All
advertisement