ഇപി ജയരാജനോട് കെ സുരേന്ദ്രൻ: 'ഒരു തരത്തിലും ഭയപ്പെടേണ്ട; നിലപാടിൽ ഉറച്ചു നിൽക്കണം'
- Published by:Vishnupriya S
- news18-malayalam
Last Updated:
സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകളെന്നും സുരേന്ദ്രന്‍ പറഞ്ഞു
ഇപി ജയരാജൻ ഒരു തരത്തിലും ഭയപ്പെടേണ്ടെന്നും നിലപാടിൽ ഉറച്ചു നിൽക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകൾ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇപി പറഞ്ഞുവെക്കുന്നു. പിണറായിയും കുടുംബവും സിപിഎമ്മിനെ ഹൈജാക്ക് ചെയ്തിരിക്കുന്നു. പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
ഇപി ജയരാജനെയും തോമസ് ഐസക്കിനെയും എംഎ ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. ഇപി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല. ഇപിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ്. ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവ്‌ദേക്കർ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇപിയെ മാത്രം പുറത്താക്കിയത്. പാലക്കാട് പി സരിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
advertisement
‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ഇപി ജയരാജന്റെ ആത്മകഥ വിവാദമായ പശ്ചാത്തലത്തിൽ പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ഇപി ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
November 13, 2024 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇപി ജയരാജനോട് കെ സുരേന്ദ്രൻ: 'ഒരു തരത്തിലും ഭയപ്പെടേണ്ട; നിലപാടിൽ ഉറച്ചു നിൽക്കണം'