CPM Party Congress | 'പിണറായി കേരളത്തിന്റെ അഭിമാനം; ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം'; കെ റെയിലിനെ പിന്തുണച്ച് കെ വി തോമസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടതെന്നും പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും കെവി തോമസ്
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ വിലക്കിനിട സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ (CPM Party Congress )പങ്കെടുത്ത് സംസാരിച്ച് കെവി തോമസ്(KV Thomas). സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്.
സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണെന്നും ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചത് പിണറായി വിജയനാണെന്നും കെ വി തോമസ് വേദിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പ്രശംസിച്ചു. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കോവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം കെ റെയില്‍ പദ്ധതിയെ പിന്തുണച്ചും കെ വി തോമസ് സംസാരിച്ചു. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടതെന്നും പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു.
സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും രാജ്യത്ത് വികസനം വേണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിലെ വിശിഷ്ടാതിഥിയാണ് കെവി തോമസ്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് മുഖ്യതിഥി. കെ വി തോമസ് സെമിനാറിൽ പങ്കെടുത്തതിന് പിന്നാലെ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും.
advertisement
കെ വി തോമസിന് ഊഷ്മള സ്വീകരണമാണ് സിപിഎം നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. യേശുക്രിസ്തുവിന്റെ ചിത്രവും ഉപഹാരമായി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2022 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM Party Congress | 'പിണറായി കേരളത്തിന്റെ അഭിമാനം; ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം'; കെ റെയിലിനെ പിന്തുണച്ച് കെ വി തോമസ്