advertisement

ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി

Last Updated:

രാജ്യത്തോടുള്ള വഞ്ചനയും നിലവിലുള്ള മൂല്യങ്ങളുടെയും തത്വങ്ങളുടെയും നഗ്നമായ ലംഘനവുമാണ് ഈ വ്യക്തികളുടെ പ്രവൃത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി

Rapid Read
രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു
രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു
ബഹ്‌റൈനിൽ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിന് രണ്ടു യുവാക്കൾ അറസ്റ്റിലായി. രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി.
ഇതോടെ ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ സമാനമായ കുറ്റങ്ങൾക്ക് അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
സമൂഹ മാധ്യമം ദുരുപയോഗം ചെയ്ത കുറ്റത്തിനാണ് 20-ഉം 24-ഉം വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബഹ്‌റൈന് നേരെ നടന്ന ഇറാൻ ആക്രമണത്തോട് അനുതാപം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതാണ് അറസ്റ്റിലായവരിൽ ഒരാൾക്ക് എതിരെയുള്ള കുറ്റം. ഒരു സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് രണ്ടാമത്തെയാൾ പിടിയിലായത്. ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
advertisement
ഇറാനിയൻ ആക്രമണത്തെ അനുകൂലിക്കുന്ന രീതിയിലെ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച എട്ടുപേരെ കഴിഞ്ഞ ദിവസം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പിടികൂടിയിരുന്നു. ജനങ്ങളിൽ ഭീതി പടർത്തുക എന്ന ലക്ഷ്യത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും ഇവർ പ്രചരിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ തകർന്നു കിടക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചത്. ഇത് പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ വലിയ തോതിൽ പരിഭ്രാന്തിയുണ്ടാക്കാൻ കാരണമായി.
രാജ്യത്തോടുള്ള വഞ്ചനയും നിലവിലുള്ള മൂല്യങ്ങളുടെയും തത്വങ്ങളുടെയും നഗ്നമായ ലംഘനവുമാണ് ഈ വ്യക്തികളുടെ പ്രവൃത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement