അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും സ്ത്രീകളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ അതിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാനോ അവരനുഭവിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് ആലോചിക്കാനോ ആരും തയ്യാറാവില്ല. കഴിയുന്നത്ര അശ്ലീല കമന്റുകൾ പറഞ്ഞും പുച്ഛിച്ചും അവരെ ഒറ്റപ്പെടുത്താൻ നിരന്തരം ശ്രമിക്കും. സമൂഹത്തിന്റെ അപകടകരമായ ഈ അവസ്ഥയെ കുറിച്ച് തുറന്നെഴുതുകയാണ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു.
രാമനാഥൻ ഡോക്ടറുടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ജോലി നോക്കുന്ന സമയം വന്ന ഒരു കേസ് ഉണ്ട്. ഡോക്ടറിനോട് എന്നും എനിക്ക് നന്ദി ഒരു കാര്യത്തിൽ ആണ്. ധാരാളം സമയം, ഓരോ രോഗികളെയും കാണാനും അവരോടു ഇടപെടാനും തുടക്കകാരിയായ എനിക്ക് തരുമായിരുന്നു. അദ്ദേഹം അർപ്പിച്ച ആ വിശ്വാസത്തിൽ എനിക്ക് അഭിമാനയിരുന്നു. റിട്ടയർ ആകാൻ ഏതാനും മാസമുള്ള ഒരു സ്കൂൾ ടീച്ചർ, അവരുടെ മകൻ, ഭാർത്താവ്.
ഇവരാണ് വന്നത്.
ടീച്ചറിന്റെ സ്വഭാവത്തിൽ പെട്ടന്നുണ്ടായ മാറ്റമാണ് വിഷയം.
മകന്റെ വിവാഹം അടുത്തിരിക്കുകയാണ്. കരഞ്ഞു കലങ്ങിയ കണ്ണുകൾ, ഭയന്ന ഭാവം, ഒന്നും സംസാരിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന അവരോടു എന്തൊക്കെ ചോദിച്ചിട്ടും മറുപടി ഇല്ല.
എന്നിരുന്നാലും തുടർച്ചയായി അവരെ കണ്ടു കൊണ്ടിരുന്നു.
രണ്ടാം ദിവസം അവർ സംസാരിച്ചു. ഉള്ളിൽ കെട്ടിനിന്ന സങ്കടക്കടൽ അങ്ങ് പൊട്ടിയൊഴുകി. വേണമെന്ന് വെച്ചല്ല സംഭവിച്ചു പോയതാണ്. ഭർത്താവിന്റെ കുറവ് കൊണ്ടല്ല എനിക്ക് അറിയില്ല, എങ്ങനെയോ അങ്ങനെ സംഭവിച്ചു പോയി''.
സ്കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം. അരുതാത്തതു അടുത്തിടെ മറ്റൊരു അധ്യാപകൻ കാണാൻ ഇടയായി. സ്കൂളിലെ പ്രധാന അദ്ധ്യാപിക ആണ്. പ്യൂൺ വളരെ പ്രായം കുറഞ്ഞ വ്യക്തിയും ..!
എന്നാൽ സംഘർഷത്തിന്റെ കൊടുമുടിയിലാക്കിയത് മറ്റൊന്നാണ്. സഹപ്രവർത്തകന്റെ ഭീഷണി. '' ഇതിപ്പോ ഒരാളോട് മാത്രമായി എങ്ങനെ നടക്കും? ഞങ്ങളും ഒക്കെ ഇവിടെ ഉണ്ട്, ആലോചിച്ചു മറുപടി പറഞ്ഞാൽ മതി". സാധാരണക്കാരിയായ ഒരു കുടുംബിനിയുടെ സമനില താറുമാറാകാൻ ഇതിൽ കൂടുതൽ എന്താ വേണ്ടത്?
അവരുടെ ഭർത്താവിനോടല്ല മകനോടാണ് വിവരങ്ങൾ അറിയിച്ചത് .
ആ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്, ആദ്യം കുറെ നേരം മുഖം പൊത്തിയിരുന്നു. പിന്നെ ആ മുഖം ഉയർത്തുമ്പോൾ, കണ്ണുകളിൽ ജലാംശം പെരുകി, ശക്തമായി കിതയ്ക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു. എത്രയോ നേരമെടുത്താണ് അയാൾ സംസാരിക്കാൻ ഉള്ള കഴിവ് വീണ്ടെടുത്തത് എന്നെനിക്കറിയാം.അവന്റെ മനസ്സിൽ കൂടി കടന്നു പോകുന്ന ചിന്തകളെ ഊഹിക്കാം.
അമ്മയാണ്,
അതാണ് ആദ്യത്തെ ഷോക്ക്!
പിന്നെ അവരുടെ പ്രായം. റിട്ടയർ ആകാൻ അധികം നാളുകൾ ഇല്ല.
ഞങ്ങൾ രണ്ടുപേരും ഒരുപാടു നേരം സംസാരിച്ചു. അവന്റെ ഉൾക്കാഴ്ചകൾ നേരെ ആക്കി കൊണ്ട് വന്നു.
നമ്മൾ കാണുന്ന പോലെ അല്ല മനസ്സല്ലെ?
അവൻ എന്നോട് ചോദിച്ച ചോദ്യം അതായിരുന്നു..
ഞാൻ എന്തിനാണ് ഈ കേസ് ഇപ്പൊ എഴുതിയത് എന്ന് ചോദിച്ചാൽ, പ്രായമായ ഒരു സീരിയൽ നടിയുടെ വിശ്വാസത്തെ ചൂഷണം ചെയ്ത ഒരു വീഡിയോ നമ്മളിൽ പലരും കണ്ടു. ഏതോ ഒരുത്തൻ അവരെ നാണം കെടുത്താനായി കിടപ്പറ രംഗങ്ങൾ വ്യാപിപ്പിക്കുകയാണ്.
ആ വാർത്തയുടെ താഴേ വന്ന അശ്ളീല കമന്റുമഴ വായിക്കാൻ ഇത്തിരി ശക്തി കൂടുതൽ വേണം. എന്തെങ്കിലും ഒരു പോസ്റ്റ് ഞാൻ ഉൾപ്പെടെ ഏതെങ്കിലും സ്ത്രീ അവരെ ഒന്ന് സാന്ത്വനപ്പെടുത്താൻ ഇട്ടു എന്ന് ഇരിക്കട്ടെ.
ഇടുന്ന പോസ്റ്റിനു താഴെ വരുന്ന പൊങ്കാല എന്താകും എന്ന് ഊഹിക്കാം. ഇവരെ പോലെ കുറെ എണ്ണം ഇറങ്ങും.ഫെമിനിച്ചികൾ, ഇവളുടെ ഒക്കെ കഴപ്പ് തീർക്കാൻ ആരുമില്ലേ വീട്ടിൽ?
അല്ലേലും അമ്മായിക്ക് ലൈംഗിക താൽപ്പര്യം വളരെ കൂടുതൽ ആണ് !
എഴുത്തിൽ ഒക്കെ ഉണ്ട് ..
അമ്മാവൻ ഇല്ലിയോ വീട്ടിൽ ..?
ഇതൊക്കെ കുറവാ!
ദ്വയാർത്ഥ പ്രയോഗത്തിലെ അമ്മായിയോ ,ചേച്ചിയോ , ഒക്കെ ആയി ഞാൻ മാറ്റപ്പെട്ടു കൊണ്ടേയിരിക്കും.
ഇതിന്റെ അപ്പുറത്തേയ്ക്ക് പോകും!
വായിച്ചു കേട്ടതോ ആരെങ്കിലും പറഞ്ഞു കെടുത്ത് കൊണ്ട് വിടുവായത്തരം പറയുകയോ അല്ല. ഏഴ് വർഷം എന്റെ ഔദ്യോഗിക ജീവിതം കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലത്തായിരുന്നു. ഞാൻ പ്രധാന സാക്ഷിയായ പീഡന കേസുകൾ ഇനിയും വിളിക്കാൻ ഉണ്ട്. ജീവൻ പണയം വെച്ച് രക്ഷിച്ച പെൺകുട്ടികൾ പോലും, ഒരു ഘട്ടം കഴിഞ്ഞ് മോശപ്പെട്ട പഴയ അവസ്ഥയിൽ മടങ്ങി പോകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. ഇവിടത്തെ നിയമവ്യവസ്ഥ അതാണ്. അന്ന് പോക്സോ നിയമം നിലവിൽ വന്നിട്ടില്ല.
ഇന്ന് നിലവിൽ വന്നിട്ടും കെട്ടികിടക്കുന്ന എത്രയോ കേസുകളുണ്ട്. അതൊന്നും ചോദ്യം ചെയ്യാൻ ആരെയും കണ്ടിട്ടില്ല. ആ പോട്ടെ ..
അതൊന്നും ഇവിടെ വിഷയം അല്ല .!!
ഇവിടെ, ഓരോ വ്യക്തിയുടെയും നിസ്സഹായാവസ്ഥ ചൂണ്ടി കാണിക്കുമ്പോൾ , അതിന്റെ ചുവട്ടിൽ വന്നു അശ്ലീലം എഴുതുന്ന ആ മാനസികാവസ്ഥ ഉണ്ടല്ലോ ..
അതാ പറഞ്ഞു വരുന്നത് ..
നമ്മുക്ക് അറിയില്ല സഹോദരി സഹോദരന്മാരെ ..
ആരുടെയും ജീവിതം എങ്ങനെ, ഏത് തരത്തിൽ എന്നൊക്കെ.
സദാചാര കുരു പൊട്ടുന്ന ഏതെങ്കിലും നന്മ മനസ്സുകൾ ഒരു അക്രമം കണ്ടാൽ ചെറുക്കുമോ?
അതിനു ധൈര്യം ഉണ്ടോ?
ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു ഇടപെട്ടാൽ മാത്രമേ ആ കുരു പൊട്ടു.
വ്യക്തിപരമായി പറയാം ..
എനിക്കുണ്ട് ധൈര്യം.
എന്റെ കുഞ്ഞിന് ഞാൻ ഉണ്ട്.
അങ്ങനെ ഒരു കൈ അവൾക്കു നേരെ വന്നാൽ, നിയമത്തിനു വിട്ടു കൊടുക്കില്ല.
കൊന്നു കളഞ്ഞേക്കും ഞാൻ.
എന്റെ അല്ലാത്ത മക്കൾക്ക് വേണ്ടി ഞാൻ ഒരുപാടു ചെയ്തിട്ടും , അതിന്റെ പ്രശ്നങ്ങളേ നേരിട്ടിട്ടും ഉണ്ട് ..
പക്ഷെ എല്ലാ സ്ത്രീകളും അങ്ങനെ അല്ല ..
അതവർ വളർന്നു വന്ന സാഹചര്യം പോലെ ആണ് എന്ത് അക്രമത്തെയും ചെറുക്കാൻ ഉള്ള ഉശിര് ..!
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയാലും ആ നേരം പ്രതികരിക്കാൻ സാധിക്കണം എന്നില്ല.
'അമ്മ മഹത്വം ഒന്നും വാഴ്ത്തിയിട്ടു ഒരു കാര്യമില്ല ..
മനസ്സാണ് ..അതിന്റെ ശക്തിയും ദൗർബല്യവും അവനവനു പോലും അറിയില്ല പലപ്പോഴും. എന്തിനാണ് ഈ എഴുത്ത് എന്ന് വെച്ചാൽ,
ആ സ്ത്രീ ..
വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ ..
അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ?
അവരെ അറിയില്ല.
ഈ സമയം അവർക്കു നേരിടാൻ കരുത്ത് ഉണ്ടാകട്ടെ എന്നൊരു പ്രാർത്ഥന.
ഇനി, ഇത് ഞാൻ ന്യായീകരിക്കുന്നത് എനിക്ക് കഴപ്പ് കൂടിയിട്ട് ആണെന്ന് തോന്നുന്നവരോട് ;
ആ സാധനം, അതങ്ങനെ നില്കുന്നത് അല്ലെ നല്ലത്?
ആരെയും ഞാൻ ആയി വേദനിപ്പിക്കുന്നില്ല ,നശിപ്പിക്കുന്നില്ല .
എന്റെ അനുവാദം ഇല്ലാതെ ഒരാളും എന്നെ തൊട്ടിട്ടില്ല. ഇഷ്‌ടമില്ലാതെ ആരെയും അങ്ങോട്ടും പീഡിപ്പിച്ചിട്ടില്ല.
പിന്നെ എന്താണെന്നു കഴപ്പ് കൂടിയാൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Porn website, Sex, Sexual talk, Women abuse, അശ്ലീല സംഭാഷണം, പോൺ വെബ്സൈറ്റ്, സ്ത്രീകളെ ശല്യപ്പെടുത്തുക