കളമശ്ശേരി സ്ഫോടനം: പെട്രോൾ എത്തിച്ച കുപ്പിയും ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററിയും കണ്ടെത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
ഡൊമിനിക് മാർട്ടിന്റെ ആലുവ അത്താണിയിലെ കുടുംബവീട്ടിൽ രാവിലെ ഒൻപതരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. പെട്രോൾ എത്തിച്ച കുപ്പിയും അന്വേഷണ സംഘത്തിന് ലഭിച്ചു. അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ മുറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്
ഡൊമിനിക് മാർട്ടിന്റെ ആലുവ അത്താണിയിലെ കുടുംബവീട്ടിൽ രാവിലെ ഒൻപതരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി ഭാര്യ നൽകിയ മൊഴി നൽകി.സ്ഫോടനത്തിന്റെ തലേദിവസം മാർട്ടിന് ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.
advertisement
ഡൊമിനിക് ഫോണിൽ സംസാരിച്ചത് സ്ഫോടനം നടത്തുന്നതിനെക്കുറിച്ചാണെന്നാണ് സംശയം. ഫോൺകോളിനെ കുറിച്ച് അന്വേഷിച്ച തന്നോട് മാര്‍ട്ടിന്‍ ക്ഷോഭിച്ചതായി ഭാര്യ നല്‍കിയ മൊഴിയില്‍ പറയുന്നു. നാളെ തനിക്ക് ഒരിടം വരെ പോകാൻ ഉണ്ടെന്നും അതിനുശേഷം വിവരം പറയാമെന്നും ഡൊമിനിക് സംഭവത്തിന്‍റെ തലേന്ന് ഭാര്യയോട് പറഞ്ഞു. സ്ഫോടനം നടന്ന വിവരം ഡൊമിനിക്ക് ആദ്യം അറിയിച്ചതും ഭാര്യയെയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kalamassery,Ernakulam,Kerala
First Published :
October 31, 2023 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശ്ശേരി സ്ഫോടനം: പെട്രോൾ എത്തിച്ച കുപ്പിയും ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററിയും കണ്ടെത്തി