BREAKING: മത്സരിക്കാനില്ലെന്ന് കാനം; നിലപാടറിയിച്ചത് എക്സിക്യൂട്ടീവ് യോഗത്തിൽ
Last Updated:
മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനാണ് സാധ്യത
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. യോഗം തുടങ്ങിയപ്പോൾ തന്നെ തിരുവനന്തപുരത്ത് താൻ മത്സരിക്കാനില്ലെന്ന് കാനം യോഗത്തെ അറിയിച്ചു.
മത്സരിക്കാനില്ലെന്ന് കാനം എക്‌സിക്യൂട്ടീവ് യോഗത്തെ അറിയിച്ച സാഹചര്യത്തിൽ നെടുമങ്ങാട് എംഎല്‍എ സി ദിവാകരനാണ് അടുത്ത സാധ്യത. മത്സരിക്കാന്‍ ദിവാകരന്‍ തയാറുമാണ്. എന്നാല്‍ പേയ്‌മെന്റ് സീറ്റ് വിവാദത്തിന്റെ പേരില്‍ നടപടി നേരിട്ട ദിവാകരന് സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പുള്ളവരുണ്ട്. ആ നിലപാടുകളോട് നേതൃത്വം യോജിച്ചാല്‍ ദിവാകരന്‍ ഒഴിവാക്കപ്പെടും. പിന്നെ സാധ്യത, ജില്ലാ സെക്രട്ടറി ജി ആര്‍ അനിലിനാണ്. ആനിരാജയോ ബിനോയ് വിശ്വമോ മത്സരിച്ചാല്‍ സീറ്റ് തിരിച്ചുപിടിക്കാമെന്ന അഭിപ്രായമുള്ളവരും നേതൃത്വത്തിലുണ്ട്. കൗണ്‍സിലിന്റെ അഭിപ്രായം മറികടന്ന് സ്ഥാനാർത്ഥിയെ കെട്ടിയിറക്കില്ലെന്ന പ്രതീക്ഷയിലാണ് ജില്ലാ നേതൃത്വം.
advertisement
മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനാണ് സാധ്യത. മൂന്നു ജില്ലാ കൗണ്‍സിലുകളുടെ പട്ടികയിലും ചിറ്റയമാണ് പ്രഥമ പേരുകാരന്‍. തൃശൂരില്‍ സിറ്റിങ് എംപി ജയദേവന്‍ തന്നെ സ്ഥാനാർത്ഥിയായേക്കും. കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. വയനാട്ടില്‍ സത്യന്‍ മൊകേരിയുടെ പേരിനാണ് മുന്‍തൂക്കം. പി പി സുനീര്‍, വസന്തം തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 04, 2019 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: മത്സരിക്കാനില്ലെന്ന് കാനം; നിലപാടറിയിച്ചത് എക്സിക്യൂട്ടീവ് യോഗത്തിൽ