കേരളാ പോലീസിന് കരുത്തായി 369 പുതിയ സേനാംഗങ്ങൾ; കണ്ണൂർ മാങ്ങാട്ടുപറമ്പിൽ പ്രൗഢഗംഭീരമായ പാസിങ് ഔട്ട് പരേഡ്
Last Updated:
വിവിധ ബറ്റാലിയനുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ സായുധ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 369 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ പോലീസ് സേനയുടെ ഭാഗമായി.
സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ സായുധ പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് കെ എ പി 4 ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്നു. സംസ്ഥാന പോലീസ് മേധാവി റവദ ആസാദ് ചന്ദ്രശേഖര്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. 369 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ പോലീസ് സേനയുടെ ഭാഗമായി.

എം.എസ്.പി., കെ.എ.പി. അഞ്ചാം ബറ്റാലിയന്‍ എന്നിവയില്‍ നിന്നായി 127 പേരും കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ നിന്ന് 132 പേരും കെ.എ.പി. നാലാം ബറ്റാലിയനില്‍ നിന്ന് 95 പേരും, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്ന് 15 പേരുമാണ് പാസ്സിംഗ് ഔട്ട് പരേഡിലൂടെ ഔദ്യോഗികമായി സേനയുടെ ഭാഗമായത്. പന്ത്രണ്ട് പ്ലാറ്റൂണുകളായി ക്രമീകരിച്ചായിരുന്നു സേനാംഗങ്ങളുടെ പരേഡ്. വിവിധ സേനാ വിഭാഗങ്ങളുടെ കമാന്‍ഡൻ്റുമാരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മേല്‍നോട്ടം വഹിച്ചു.
advertisement
പരിശീലനത്തില്‍ മികവ് പുലര്‍ത്തിയ സേനാംഗങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പുതുതായി സേനയുടെ ഭാഗമായവരില്‍ 24 ബിരുദാനന്തര ബിരുദധാരികളും, ആറ് എം.ബി.എ. ബിരുദധാരികളും, 15 ബി.ടെക്. ബിരുദധാരികളും 180 ബിരുദധാരികളും, മൂന്ന് ബി.എഡ്. ബിരുദധാരികളും 34 ഡിപ്ലോമക്കാരും 107 പ്ലസ് ടു, ഐ.ടി.ഐ. യോഗ്യതയുള്ളവരുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Mar 02, 2026 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കേരളാ പോലീസിന് കരുത്തായി 369 പുതിയ സേനാംഗങ്ങൾ; കണ്ണൂർ മാങ്ങാട്ടുപറമ്പിൽ പ്രൗഢഗംഭീരമായ പാസിങ് ഔട്ട് പരേഡ്







