തലശ്ശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് ഇനി എ സി സീറ്റര്‍ ബസ്സിലാകാം യാത്ര
Last Updated:
കെ എസ് ആര്‍ ടി സി തലശ്ശേരി ഡിപ്പോയില്‍ എ സി സീറ്റര്‍ എത്തി. തലശ്ശേരി - ബാംഗ്ലൂര്‍ റൂട്ടില്‍ ഓടുന്ന 50 സീറ്റോട് കൂടിയുള്ള ബസ്സില്‍ 1060 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. ബസിൻ്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു.
കെ എസ് ആര്‍ ടി സി തലശ്ശേരി ഡിപ്പോയില്‍ പുതിയ എ സി സീറ്റര്‍ ബസ് എത്തി. തലശ്ശേരി - ബാംഗ്ലൂര്‍ റൂട്ടില്‍ അനുവദിച്ച പുതിയ എ സി സീറ്റര്‍ ബസിൻ്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു.
സൗകര്യത്തിലും ഭംഗിയിലും സ്വകാര്യ ബസുകളെ മറികടക്കുന്ന ബസുകള്‍ നിരത്തില്‍ ഇറക്കുകയാണ് കെ എസ് ആര്‍ ടി സി. സാധാരണക്കാരായ ആളുകള്‍ക്ക് കുറഞ്ഞ ചെലവിലും സൗകര്യത്തോടുകൂടിയുള്ള യാത്രയാണ് ഇതുവഴി ലഭ്യമാകുന്നത്. എല്ലാ ദിവസവും രാത്രി 9.30 ന് തലശ്ശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്കും രാത്രി 9.45 ന് ബാംഗ്ലൂരില്‍ നിന്നും തലശ്ശേരിയിലേക്കുമാണ് സര്‍വീസ്.
ഒരാള്‍ക്ക് 1060 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനായി എൻ്റെ കെഎസ്ആര്‍ടിസി ആപ്പ് വഴിയും ബുക്ക് ചെയ്യാം. 50 സീറ്റോട് കൂടിയുള്ള ബസ്സില്‍ എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോയിൻ്റ്, വൈഫൈ സംവിധാനം, വീഡിയോ ഓഡിയോ സിസ്റ്റം തുടങ്ങി അത്യാധുനിക സംവിധാനങ്ങളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 14, 2025 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് ഇനി എ സി സീറ്റര്‍ ബസ്സിലാകാം യാത്ര