"സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് എയര്‍പോര്‍ട്ട് സമയബന്ധിതമായി തീര്‍ത്തത്"

Last Updated:
കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങിന് സമീപം പണികഴിപ്പിക്കുന്ന പുതിയ ഓഫീസ് കോംപ്ലക്‌സിന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ തറക്കല്ലിട്ടു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ലോകോത്തര നിലവാരമുള്ള യാത്രാ കേന്ദ്രമായി മാറാന്‍ കഴിയുമെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മലയാളികള്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലുള്ളവരും എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണെന്നും എയര്‍പോര്‍ട്ട് നിലനില്‍ക്കുന്ന പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.
'സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് എയര്‍പോര്‍ട്ടിന്റെ പൂര്‍ത്തീകരണം സമയബന്ധിതമായി തീര്‍ത്തത്. പ്രദേശത്ത് വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 5,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 'കിന്‍ഫ്ര'യെ നിയോഗിക്കുകയും ചെയ്തു. ലോകോത്തര നിലവാരമുള്ള സ്വിമ്മിങ് പൂള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റ് പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ടില്‍ നിന്നും ഇതിനോടകം ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. എയര്‍പോര്‍ട്ടിന്റെ വരവോടെ ഏറനോട്ടിക്കല്‍ എഞ്ചിനിയറിങ്ങ് രംഗത്തും പുരോഗതി ഉണ്ടാകും' മന്ത്രി പറഞ്ഞു.
Also Read:  കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കണ്ണന്താനം
എയര്‍പോര്‍ട്ട് പൂര്‍ണമായും പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്കും സ്റ്റാഫുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും വിവിധ സേവനങ്ങള്‍ ആവശ്യമായി വരുമെന്നും സമീപവാസികള്‍ക്ക് ആവശ്യാനുസരണം ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നല്ലൊരു വരുമാനമാര്‍ഗമായി അത് വളരുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ വി തുളസീദാസും പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് എയര്‍പോര്‍ട്ട് സമയബന്ധിതമായി തീര്‍ത്തത്"
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement