അമര്‍ ജവാന്‍ യുദ്ധസ്മാരകം നാടിന് സമര്‍പ്പിച്ച് ധീരജവാന്മാര്‍ക്ക് ആദരം നല്‍കി തലശ്ശേരി

Last Updated:

വീരമൃത്യുവരിച്ച സൈനീകരുടെ സ്മരണയില്‍ ഭാരതം. ഇന്ത്യയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന അമര്‍ ജവാന്‍ യുദ്ധസ്മാരകം തലശ്ശേരിയിലും. തലശ്ശേരി നഗരസഭാദ്ധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചര്‍ അമര്‍ ജവാന്‍ യുദ്ധസ്മാരകം നാടിന് സമര്‍പ്പിച്ചു.

ധീര ജവാന്മാരുടെ സ്മരണയ്ക്കായ് നിർമിച്ച അമർ ജവാൻ യുദ്ധസ്മാരകം
ധീര ജവാന്മാരുടെ സ്മരണയ്ക്കായ് നിർമിച്ച അമർ ജവാൻ യുദ്ധസ്മാരകം
രാജ്യത്തിനായി നാടിനായി ജീവന്‍ ത്യജിക്കാന്‍ എന്നും തയ്യാറായിരിക്കുന്നവരാണ് നാടിൻ്റെ ധീര യോദ്ധാക്കള്‍. സമാധാനത്തിലും ശാന്തതയുടെ രാവുകളിലും രാജ്യം സുരക്ഷിതമായി തുടരുന്നത് ഇന്ത്യന്‍ ജവാന്മാരുടെ വീര്യത്തിൻ്റെ മുദ്രയാണ്. ശത്രുരാജ്യത്തില്‍ നിന്നുള്ള അക്രമത്തെ ചെറുത്ത് തോല്‍പ്പിച്ച് ജീവന്‍ ത്യജിച്ച ധീര യോദ്ധാക്കന്മാരുടെ നാടാണ് ഇന്ത്യ.
ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നു പോകുന്നതോടെ മാതൃരാജ്യത്തിനായി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ നിത്യസ്മരണയിലാണ് ഇന്ത്യന്‍ മഹാരാജ്യം. രാജ്യത്തിന് വേണ്ടി പൊരുതി വീരമൃത്യു വരിച്ച ആ ധീര യോദ്ധാക്കന്മാരുടെ സ്മരണയില്‍ ഇവിടെ തലശ്ശേരിയിലും യുദ്ധസ്മാരകം ഉയര്‍ന്നു. തലശ്ശേരി നഗരസഭയും കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് മെന്‍ ലീഗ് തലശ്ശേരി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്താണ് യുദ്ധസ്മാരകമായ അമര്‍ ജവാന്‍ യുദ്ധസ്മാരകം സ്ഥാപിച്ചത്. തലശ്ശേരി നഗരസഭാദ്ധ്യക്ഷ കെ എം ജമുനാ റാണി ടീച്ചര്‍ യുദ്ധസ്മാരകം നാടിന് സമര്‍പ്പിച്ചു.
advertisement
സ്വാതന്ത്ര്യാനന്തരം വിവിധ യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യം നല്‍കുന്ന ആദരാഞ്ജലികളുടെ പ്രതീകമായാണ് അമര്‍ ജവാന്‍ യുദ്ധസ്മാരകം രാജ്യത്ത് പണിയുന്നത്. ബംഗ്ലാദേശിൻ്റെ രൂപീകരണത്തിന് കാരണമായ 1971-ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനാണ് അമര്‍ ജവാന്‍ യുദ്ധസ്മാരകം ആദ്യമായി സ്ഥാപിച്ചത്. 1972 ജനുവരി 26, റിപ്പബ്ലിക് ദിനത്തിന് തയ്യാറെടുക്കുന്നതിനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ആഗ്രഹപ്രകാരം ഒരു മാസത്തിനുള്ളില്‍ അമര്‍ ജവാന്‍ ജ്യോതി സങ്കല്‍പ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുകയായിരുന്നു. അമര്‍ ജവാന്‍ ജ്യോതിയുടെ പ്രധാന ഘടകങ്ങളില്‍ ഒരു കറുത്ത മാര്‍ബിള്‍ സ്തംഭം ഉള്‍പ്പെടുന്നു. അത് ഒരു അജ്ഞാത സൈനികൻ്റെ ശവകുടീരമായി കണക്കാക്കപ്പെടുകയാണ്. ഒരു റിവേഴ്സ്ഡ് റൈഫിള്‍ മുകളില്‍ ഒരു യുദ്ധ ഹെല്‍മറ്റ്. സ്മാരകത്തിൻ്റെ നാല് വശങ്ങളിലും ഹിന്ദിയില്‍ 'അമര്‍ ജവാന്‍' എന്ന് ആലേഖനം ചെയ്താണ് യുദ്ധത്തിലെ വീരമൃത്യുവരിച്ച ജവാന്മാരോടുള്ള ആദരവ് കാണിക്കുന്നത്.
advertisement
തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റ് കവാടത്തിലെ ആല്‍ മരച്ചുവട്ടില്‍ നഗരസഭ അനുവദിച്ച സ്ഥലത്ത് ഒന്നേകാല്‍ ലക്ഷം രൂപ ചിലവഴിച്ചാണ് തലശ്ശേരി ജനത അമര്‍ ജവാന്‍ സ്മാരകം പണിതത്. അമര്‍ ജവാന്‍ ബ്രണ്ണന്‍ കോളേജിലെ 25 ഓളം എന്‍ സി സി കാഡറ്റുകളും സേക്രട്ട് ഹാര്‍ട്ട് വിദ്യാര്‍ത്ഥികളുടെ ബാൻ്റ് മേള സംഘവും അണിനിരന്നാണ് യുദ്ധ സ്മാരകം നാടിന് സമര്‍പ്പിച്ചത്. നഗരസഭാ വൈസ് ചെയര്‍മാന്‍ എം വി ജയരാജൻ, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പക്ടറും വിമുക്തഭടനുമായ അനില്‍ വിലങ്ങില്‍, ഒപ്പം വിമുക്ത ഭട സംഘടനാ നേതാക്കളും പൗര പ്രമുഖരും നഗരസഭാ കൌണ്‍സിലര്‍മാരും സംബന്ധിച്ചു. യുദ്ധസ്മാരകത്തില്‍ പുഷ്പചക്ര സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. സ്മാരകം നിര്‍മിച്ച തൊഴിലാളികളെയും സ്മാരകത്തിന് തോക്ക് മാതൃക നിര്‍മിച്ചു നല്‍കിയ പ്രശാന്ത് കൊണ്ടോടിയേയും ആദരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അമര്‍ ജവാന്‍ യുദ്ധസ്മാരകം നാടിന് സമര്‍പ്പിച്ച് ധീരജവാന്മാര്‍ക്ക് ആദരം നല്‍കി തലശ്ശേരി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement