advertisement

പാപ്പാൻ നോമ്പ് തുറന്നത് ഉത്സവപ്പറമ്പിലെ ആനയുടെ ചുവട്ടിൽ

Last Updated:

ക്ഷേത്രക്കമ്മിറ്റിയുടെ കരുതലും സ്നേഹവുമാണ് ഈ നോമ്പുതുറയെ ഹൃദ്യമാക്കിയത്

News18
News18
തൃശ്ശൂർ: ഉത്സവാരവങ്ങൾക്കിടയിലും മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ സന്ദേശം വിളിച്ചോതി പാവറട്ടിയിൽ നിന്നൊരു ദൃശ്യം. പാടൂർ പുതുകാവ് ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളിച്ച ആനയുടെ കാൽച്ചുവട്ടിലിരുന്ന് ഒന്നാം പാപ്പാൻ സൈനുദ്ധീൻ നോമ്പുതുറക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ക്ഷേത്രക്കമ്മിറ്റിയുടെ കരുതലും സ്നേഹവുമാണ് ഈ നോമ്പുതുറയെ ഹൃദ്യമാക്കിയത്.
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സൈനുദ്ധീൻ 'അക്കരമേൽ ശേഖരൻ' എന്ന ആനയുടെ ഒന്നാം പാപ്പാനായി 21 വർഷമായി രംഗത്തുണ്ട്. വെള്ളിയാഴ്ച നടന്ന പൂരത്തിന് എത്തിയപ്പോൾ സൈനുദ്ധീൻ നോമ്പിലാണെന്ന് അറിഞ്ഞ പാടൂർ ഗ്രാമിക എന്ന ക്ഷേത്രക്കമ്മിറ്റിക്കാർ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്ന് സൈനുദ്ധീൻ പറഞ്ഞിരുന്നെങ്കിലും, കൃത്യം വൈകീട്ട് 6.28-ന് നോമ്പുതുറ സമയമായപ്പോൾ കമ്മിറ്റിക്കാർ ഭക്ഷണവും വെള്ളവും ആനക്കരികിൽ എത്തിച്ചു നൽകി.
ആനയുടെ അരികിലിരുന്ന് സൈനുദ്ധീൻ നോമ്പുതുറക്കുന്ന ദൃശ്യം ക്ഷേത്രക്കമ്മിറ്റിക്കാർ തന്നെയാണ് മൊബൈലിൽ പകർത്തിയത്. ആനയുടെ മാനേജർ റിയാസും ഇവരോടൊപ്പം ഉണ്ടായിരിന്നു."പ്രതീക്ഷിക്കാതെയാണ് അവർ എനിക്ക് ഭക്ഷണം എത്തിച്ചു തന്നത്, ആ സ്നേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല" എന്ന് സൈനുദ്ധീൻ പറഞ്ഞു. രാത്രി കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് സ്നേഹത്തോടെ യാത്രപറഞ്ഞ് മടങ്ങുമ്പോൾ മറ്റൊരു പൂരത്തിന്റെ സംതൃപ്തിയിലായിരുന്നു സൈനുദ്ധീനും സംഘവും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാപ്പാൻ നോമ്പ് തുറന്നത് ഉത്സവപ്പറമ്പിലെ ആനയുടെ ചുവട്ടിൽ
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement