യുദ്ധ വിരുദ്ധ സന്ദേശമുയര്‍ത്തി പിക്കാസോയുടെ ഗ്വേര്‍ണിക്ക പുന:സൃഷ്ടിച്ച് വിദ്യാര്‍ഥികളും അധ്യാപകരും
Last Updated:
പിക്കാസോയുടെ ഗ്വേര്‍ണിക്കയെ പുന:സൃഷ്ടിച്ച് വിദ്യാര്‍ഥികളും അധ്യാപകരും. യുദ്ധ വിരുദ്ധ സന്ദേശവുമായി 100 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കി.
80 വര്‍ഷം പിന്നിടുമ്പോഴും ഭയതോടെയെല്ലാതെ ഹിരോഷിമ ദിനം നാം ഓര്‍ക്കില്ല. മനുഷ്യരാശിയെ നടുക്കിയ ഹിരോഷിമ അണുബോംബ് സ്‌ഫോടനം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഇനിയൊരു നാശം ഉണ്ടാകരുതെന്ന പ്രാര്‍ത്ഥന മാത്രം.
ഓര്‍മപ്പെടുത്തലുകളുമായി എത്തുന്ന ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ സ്മരണയില്‍ പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ഗ്വേര്‍ണിക്കയെ പുന:സൃഷ്ടിച്ച് ചൊക്ലി രാമവിലാസം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് വേറിട്ട പരിപാടി നടത്തിയത്. വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് യുദ്ധ വിരുദ്ധ സന്ദേശം ഉയര്‍ത്തി ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ഗര്‍ണിക്കയെ പുന:സൃഷ്ടിച്ചത്.
മുന്‍ ചിത്രകലാ അധ്യാപകന്‍ ടി പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥികളും ചിത്രകാരികളുമായ ആശിക ദിലീപ്, ബീന എന്നിവര്‍ ചിത്രങ്ങളൊരുക്കാന്‍ വിശിഷ്ഠാതിഥികളായെത്തി. പ്രധാന അധ്യാപിക എന്‍ സ്മിത അധ്യക്ഷത വഹിച്ചു. യുദ്ധ വിരുദ്ധ സന്തേഷം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ വരച്ച 100 ഓളം യുദ്ധ വിരുദ്ധ ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 11, 2025 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
യുദ്ധ വിരുദ്ധ സന്ദേശമുയര്‍ത്തി പിക്കാസോയുടെ ഗ്വേര്‍ണിക്ക പുന:സൃഷ്ടിച്ച് വിദ്യാര്‍ഥികളും അധ്യാപകരും