അണ്ടല്ലൂര്‍ മണ്ണിൽ ദേശക്കാരുടെ ഉത്സവരാവ്

Last Updated:

ആചാരാനുഷ്ഠാന വൈവിധ്യങ്ങളാല്‍ വേറിട്ട അണ്ടലൂര്‍ക്കാവ്. കുംഭം നാല് മുതല്‍ ഏഴ് വരെ ദൈവത്താര്‍ തിരുമുടി അണിഞ്ഞ് ഭക്തരെ അനുഗ്രഹിക്കാനെത്തും. നാലു ദേശത്തെ ആബാലവൃദ്ധം ജനങ്ങളും ഈശ്വരൻ്റെ വാനരപ്പടയായി മാറുന്ന ഏക ക്ഷേത്രത്തില്‍ ഉത്സവരാവ്.

+
ബാലി

ബാലി സുഗ്രീവ യുദ്ധം 

അണ്ടല്ലൂര്‍ ദേശത്ത് ഇന്ന് ഉത്സവരാവാണ്. ഉത്സവമെന്നാല്‍ ഒരു ദേശത്തിൻ്റേതല്ല, മറിച്ച് നാലു ദേശക്കാരുടെ സംഗമമാണ്. ആചാരങ്ങള്‍ക്കൊണ്ട് എന്നും വേറിട്ടുനില്‍ക്കുന്ന അണ്ടല്ലൂരില്‍ പ്ലാവില്‍ നിന്നും പറിച്ചെടുക്കുന്ന ചക്ക നിലം തൊടാതെ കാവിലെത്തിച്ച് ദേവന് നേദിക്കുന്ന ചക്ക കൊത്തെന്ന ചടങ്ങ്. ആദ്യം ഇഷ്ട ദേവന് നേദിച്ച ശേഷമേ ധര്‍മ്മടം ദേശവാസികള്‍ ചക്കപ്പഴം ആഹരിക്കാറുള്ളൂ. കാലങ്ങളായി തുടരുന്ന ആചാരമാണിത്.
വേലിയേറ്റ സമയ മുഹൂര്‍ത്തത്തില്‍ സ്ഥാനീകരും വ്രതക്കാരും ചേര്‍ന്ന് മേലൂര്‍ മണലില്‍ നിന്നും തൃക്കൈക്കുട കാവിലേക്ക് എഴുന്നള്ളിക്കുന്നതാണ് കുട വരവ്. ഇതില്‍ പിന്നീട് കെട്ടിയാട്ടങ്ങള്‍ ദേവഭൂമിയില്‍ വിളയാടും. സീതയും മക്കളും എന്ന സങ്കല്‍പത്തില്‍ കെട്ടിയാടുന്ന അതിരാളന്‍ ഭഗവതിയും മക്കളുമാണ് അണ്ടലൂര്‍ കാവില്‍ ആദ്യം ഇറങ്ങുന്നത്. തുടര്‍ന്ന് നാഗകന്യക, നാഗഭഗവതി, തുടങ്ങിയ നിരവധി ദൈവക്കോലങ്ങളും ഉച്ചയോടെ ബാലി, സുഗ്രീവനും ഹനുമാന്‍ ബപ്പൂരനും എത്തും. സന്ധ്യയോടെ പ്രധാന ദൈവമായ ദൈവത്താറീശ്വരന്‍ തിരുമുടിയണിയും. ഒപ്പം അങ്കക്കാരന്‍, ബപ്പൂരന്‍ ദൈവങ്ങളും ഉണ്ടാവും.
advertisement
കുംഭം ഒന്നിന് തുടങ്ങുന്ന ഉത്സവ രാവിനെ വരവേല്‍ക്കാന്‍ ദേശത്തെ മുഴുവന്‍ വീടുകളും വൃത്തിയാക്കി വെള്ളപൂശി മോടി പിടിപ്പിക്കും. മത്സ്യ മാംസാദികളും മദ്യവും ഉപേക്ഷിച്ച് ദേശമൊന്നാകെ കഠിന വ്രതക്കാരാകും. ഭക്ഷണം പാകം ചെയ്യാന്‍ പഴയ പാത്രങ്ങളൊന്നും ഉപയോഗിക്കില്ല. എല്ലാ വീടുകളിലും പുത്തന്‍ കലങ്ങളും ചട്ടികളുമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഈ ദിവസങ്ങളില്‍ ദേശത്തെ ഏതു വീട്ടിലെത്തിയാലും അതിഥികളെ അവിലും മലരും പഴവും നല്‍കി സല്‍ക്കരിക്കുക എന്നതും പ്രധാനം.
എല്ലാ തിരക്കുകളും മറന്ന് വിദേശത്തു നിന്നും ആളുകള്‍ ഈ ദിവസങ്ങളില്‍ അണ്ടല്ലൂരിലെത്തും. കുംഭം 7 വരെ നീളുന്ന ഉത്സവ രാവില്‍ ദൈവതാറിശ്വരൻ്റെ മണ്ണില്‍ അനുഗ്രഹം തേടിയെത്തുന്നത് ലക്ഷം പേരാണ്. ഈ ദിവസങ്ങളില്‍ ധര്‍മ്മടം പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ദൈവത്താര്‍ ഈശ്വരൻ്റെ വാനരപ്പടയാകുമെന്നാണ് വിശ്വാസം.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അണ്ടല്ലൂര്‍ മണ്ണിൽ ദേശക്കാരുടെ ഉത്സവരാവ്
Next Article
advertisement
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല'; സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി. രമേശ്
'രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ?നാലു ദിവസമായിട്ടും കണ്ടെത്താനായില്ല';സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി രമേശ്
  • രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്.

  • രാഹുലിനെ സഹായിച്ച കോൺ​ഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് എം.ടി. രമേശ് ആരോപിച്ചു.

  • രാഹുലിനെ കണ്ടെത്താൻ നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് പരാജയപ്പെട്ടതിൽ രമേശ് സംശയം പ്രകടിപ്പിച്ചു.

View All
advertisement