ഡ്രൈവർ ഉറങ്ങിപ്പോയി; കണ്ണൂരിൽ പാൽ ലോറി ഇടിച്ചു തകർത്തത് പത്തോളം കടകൾ
- Published by:Naseeba TC
- news18-malayalam
Last Updated:
കടകൾക്കു പുറമേ, നാല് വൈദ്യുതി തൂണുകളും അപകടത്തിൽ തകർന്നു
കണ്ണൂർ: കൂത്ത്പറമ്പ് റോഡിൽ ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. കോഴിക്കോട് നിന്ന് എത്തി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്.
കണ്ണൂർ-കൂത്ത്പറമ്പ് റോഡിൽ ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച പുലർച്ചെ 1.30 നായിരുന്നു സംഭവം. കോഴിക്കോട് നിന്ന് എത്തി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. #News18 #NewsAlert pic.twitter.com/lB4ZE0cHOl
— News18 Kerala (@News18Kerala) October 3, 2022
ഫാൻസി, റെഡിമെയ്ഡ് കട, ബേക്കറി ഉൾപ്പെടെ പത്തോളം കടകളാണ് തകർന്നത്. നാല് വൈദ്യുതി തൂണുകളും അപകടത്തിൽ തകർന്നു.
advertisement
Also Read- എറണാകുളം നോർത്തില്‍ നിന്നു മാത്രമേ മോഷ്ടിക്കൂവെന്ന് ശപഥം; മരിയാർപൂതത്തെ നാട്ടുകാർ പിടിച്ചു
വൈദ്യുതി പോസ്റ്റ് തകർന്ന ഉടൻ പരിസരവാസികൾ ലൈൻമാനെ വിവരം അറിയിച്ചു. തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് വൻ അപകടം ഒഴിവായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2022 3:27 PM IST