advertisement

എറണാകുളം നോർ‍ത്തില്‍ നിന്നു മാത്രമേ മോഷ്ടിക്കൂവെന്ന് ശപഥം; മരിയാർപൂതത്തെ നാട്ടുകാർ പിടിച്ചു

Last Updated:

വർഷങ്ങളായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് മോഷണം നടത്തുന്നത്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം പൊലീസ് പിടിയിൽ. മോഷണ ശ്രമത്തിനിടയിൽ എറണാകുളം നോർത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. മോഷണശ്രമത്തിനിടെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുറച്ച് നാളുകൾക്ക് മുൻപാണ് മരിയാർപൂതം ജയിലിൽ നിന്നിറങ്ങിയത്. ഇതിനുശേഷം പതിവ് ശൈലിയിൽ മോഷണം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഇത്തവണ പിടി വീണു. പിടിക്കപ്പെടുമ്പോഴും കീഴടങ്ങാനൊരുക്കമല്ലായിരുന്നു. പിടികൂടുന്നതിനിടെ കയ്യിലിരുന്ന വാക്കത്തികൊണ്ട്‌ തമിഴ്നാട് സ്വദേശിയായ വീട്ടുടമയെ പ്രതി വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു.
വീട്ടുടമയുടെ തലയ്‍ക്ക് മൂന്ന് തുന്നലുണ്ട്. പക്ഷേ അപ്പോഴേക്കും നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരുമെത്തി മരിയാർ പൂതത്തെ പൂട്ടി. തുടർന്ന് കൊച്ചി നോർത്ത് പോലീസെത്തി അറസ്റ്റ് ചെയ്തു.
advertisement
200 ലധികം മോഷണക്കേസുകളിലെ പ്രതിയാണ് മരിയാർ പൂതം. 2018 ലാണ് അവസാനം ജയിലിലായത്. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണങ്ങളെല്ലാം നടത്തുന്നത്. ഈ പ്രദേശത്ത് ആക്രി പെറുക്കുന്ന ജോലി ചെയ്തിരുന്നതിനാൽ എല്ലാ ഊടുവഴികളും വീടുകളും കള്ളന് സുപരിചിതമാണ്.
സ്ഥലം നേരത്തെ കണ്ടെത്തി വക്കും. പിന്നീട് മോഷണം നടത്തും ഇതാണ് രീതി. വലിയ മതിലുകൾക്ക് മുകളിലൂടെ ചാടുക, ചെറിയ വാതിലുകളിലൂടെ നുഴഞ്ഞു കയറുക എന്നിവയിൽ വിദഗ്ധനായത് കൊണ്ട് പിടികൊടുക്കാതെ രക്ഷപട്ട സംഭവങ്ങൾ നിരവധിയാണെന്ന് പോലീസ് പറയുന്നു.
advertisement
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെങ്കിലും വർഷങ്ങളായി നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് മോഷണം നടത്തുന്നത്. മതിൽ ചാടിയും മതിലിലൂടെ അതിവേഗം ഓടിയും മോഷണം നടത്തുന്ന മരിയാർപൂതത്തിന് ചെറിയ ചെറിയ മോഷണങ്ങളിലാണ് താത്പര്യം. പിടിച്ചാലുടൻ കുറ്റസമ്മതം നടത്തും. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ പഴയ ജോലി തന്നെ ചെയ്യും. ഇതാണ് രീതി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളം നോർ‍ത്തില്‍ നിന്നു മാത്രമേ മോഷ്ടിക്കൂവെന്ന് ശപഥം; മരിയാർപൂതത്തെ നാട്ടുകാർ പിടിച്ചു
Next Article
advertisement
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
  • ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോകില്ല, ബിജെപിക്ക് കേരളത്തിൽ സ്വീകാര്യതയില്ലെന്ന് മുഖ്യമന്ത്രി

  • ഇടതുപക്ഷം ന്യൂനപക്ഷ സംരക്ഷണത്തിനായി പ്രവർത്തിച്ചതിനാൽ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പു

  • ബിജെപിയുടെ അവകാശവാദങ്ങളിൽ സത്യമില്ലെന്നും കേരളത്തിൽ അവർക്ക് യാതൊരുവിധ സ്വീകാര്യതയുമില്ല

View All
advertisement