ശില്പിയുടെ കരവിരുതോ, പ്രകൃതിയുടെ മാന്ത്രികതയോ? കാഴ്ചയുടെ വിസ്മയം തീർത്ത് ഏഴരക്കടപ്പുറത്തെ 'ചേരക്കല്ല്'

Last Updated:

കടലില്‍ കൊത്തിയെടുത്ത സുന്ദര ശില്പം. വാമൊഴികള്‍ പലതെങ്കിലും പാറക്കല്ലുകള്‍ക്ക് ഒരേ പേര്. വെട്ടിമാറ്റപ്പെട്ടെങ്കിലും ഭംഗിക്ക് മങ്ങലേല്‍ക്കാത്ത ചേരക്കല്ല് കാണാൻ ഇവിടെ എത്തുന്നവര്‍ അനവധി.

News18
News18
സൂര്യോദയവും അസ്തമയവും ശാന്തമായൊഴുകുന്ന തിരമാലകളും അങ്ങനെ എത്ര കണ്ടാലും മതി വരാത്ത കടല്‍... ഇതിനെക്കാള്‍ ഏറെ ആളുകളെ വരവേല്‍ക്കുന്നത് ശില്‍പികളുടെ കരവിരുതാല്‍ തീര്‍ക്കപ്പെട്ടപോലെ നീണ്ടു കിടക്കുന്ന പാറക്കല്ലുകള്‍. ഏഴരക്കടപ്പുറത്തെ ഈ കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ആര്‍ത്തിരമ്പി വരുന്ന തിരമാലകളെ ചേര്‍ത്തു നിര്‍ത്തുന്ന പാറക്കല്ലുകളെ ചേരക്കല്ലെന്നാണ് വിളിക്കുന്നത്. നൂറ്റാണ്ടു കാലം പഴക്കമുള്ള ചേരക്കല്ലിന് ഈ പേര് വന്നതിനും പലകഥകളും പ്രചാരത്തിലുണ്ട്.
കാഴ്ചയില്‍ ചേരപ്പാമ്പ് കിടന്നത് പോലെയാണ് ഈ പാറക്കൂട്ടത്തിൻ്റെ കിടപ്പ്. അതിനാല്‍ ഇതിന് ചേരക്കല്ല് എന്ന് പറയുന്നു. കടലില്‍ പെട്ടു പോയ ഒരു ചേര രക്ഷാമാര്‍ഗം തേടി ഈ കല്ലിലെത്തുകയും അങ്ങനെ ചേര രക്ഷപ്പെട്ടതിൻ്റെ കഥയുമായി ബന്ധപ്പെട്ട് ചേരക്കല്ല് എന്ന് വിളിക്കപ്പെട്ടു എന്നും പറയുന്നപ്പെടുന്നു. ഒരു നാള്‍ നാട് വാഴുന്ന ചേരമാന്‍ പെരുമാള്‍ കടല്‍ കാഴ്ച കാണാന്‍ ഏഴര കടപ്പുറത്തെത്തി. തിരമാലകള്‍ ആര്‍ത്തിരമ്പുന്ന കടലിലെ സുന്ദര ശില്‍പം അദ്ദേഹം ഏറെ നേരം നോക്കി നിന്നു. ഈ കല്ലില്‍ നിന്നും കണ്ണെടുക്കാനാവാതെ അദ്ദേഹം ഇത് തൻ്റെ സാമ്രാജ്യത്തിലാക്കാന്‍ ആഗ്രഹിച്ചു. തിരുവായ്ക്ക് എതിര്‍വാക്കില്ലാത്ത കാലത്ത് പെരുമാളിൻ്റെ ആഗ്രഹം പോലെ തന്നെ ഇതും ചേരമാന്‍ സാമ്രാജ്യത്തിലേക്ക് ചേര്‍ത്തു. അതോടെയാണ് ഈ പാറക്കൂട്ടത്തിന് ചേരക്കല്ല് എന്ന് പേര് വന്നതെന്നാണ് ഒരു കഥ. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ കാണാന്‍ ചേരമാന്‍ പെരുമാള്‍ മക്കയിലേക്ക് യാത്ര പുറപ്പെടും മുമ്പ് ഇവിടെ തങ്ങിയതായും ഇവിടെ നിന്നാണ് ഉരുവില്‍ മക്കയിലേക്ക് പോയതെന്നും പറയപ്പെടുന്നു.
advertisement
അഞ്ഞൂറോളം സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ചേരക്കല്ല്, ഒരു കാലത്ത് വലിയ തോതില്‍ വെട്ടി മാറ്റപ്പെട്ടിടുണ്ട്. ഇതില്‍ നിന്നുള്ള കല്ല് കടലേറ്റത്തെ തടയാന്‍ ഒരു കാലത്ത് ഉപയോഗിച്ചിരുന്നു. ചേരക്കല്ലിന് ചുറ്റും കടലില്‍ പാറക്കഷണങ്ങള്‍ കാണപ്പെടുന്നത് ഒരു കാലത്ത് നല്ല കയ്യേറ്റം ഇവിടെ നടന്നതിൻ്റെ തെളിവാണ്. ഇന്ന് 100 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ചേരക്കല്ലിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇവിടെ എത്താറുണ്ട്. വേലിയിറക്ക കാലത്ത് രാത്രിയായാല്‍ പോലും ചേരക്കല്ല് കാണാൻ പ്രത്യേക ഭംഗിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ശില്പിയുടെ കരവിരുതോ, പ്രകൃതിയുടെ മാന്ത്രികതയോ? കാഴ്ചയുടെ വിസ്മയം തീർത്ത് ഏഴരക്കടപ്പുറത്തെ 'ചേരക്കല്ല്'
Next Article
advertisement
ഓസ്ട്രലിയയിലെ ബോണ്ടി ബീച്ചിൽ ആൾക്കുട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു
ഓസ്ട്രലിയയിലെ ബോണ്ടി ബീച്ചിൽ ആൾക്കുട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു
  • സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു.

  • കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികൾ ആയിരക്കണക്കിന് ആളുകളെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു.

  • സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

View All
advertisement