• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ജനറൽ ട്രാൻസ്ഥർ നടത്താൻ ശ്രമം നടക്കുന്നതായി ആരോപണം

കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ജനറൽ ട്രാൻസ്ഥർ നടത്താൻ ശ്രമം നടക്കുന്നതായി ആരോപണം

അടുത്ത സർക്കാർ നിലവിൽ വരുന്നതിനു മുമ്പായി ജനറൽ ട്രാൻസ്ഫർ നടത്തി ഇഷ്ടക്കാരെ താല്പര്യമുള്ള ഇടത്ത് തിരുകി കയറ്റാനുള്ള ഉള്ള നീക്കത്തിന് ഭാഗമായാണ് നടപടി എന്നാണ് ഒരു വിഭാഗം സേന അംഗങ്ങളുടെ ആക്ഷേപം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ജനറൽ ട്രാൻസ്ഥർ നടത്താൻ തിരക്കിട്ട ശ്രമം നടക്കുന്നതായി ആരോപണം. കഴിഞ്ഞ നാല് വർഷമായി സേനാംഗങ്ങൾ പലകുറി ആവശ്യപ്പെട്ടിട്ടും നടത്താതിരുന്ന ജനറൽ ട്രാൻസ്ഥർ തിരക്കിട്ട് നടത്താൻ ശ്രമിക്കുന്നതിന് എതിരെ പരാതി ഉയർന്ന് കഴിഞ്ഞു. അടുത്ത സർക്കാർ നിലവിൽ വരുന്നതിനു മുമ്പായി ജനറൽ ട്രാൻസ്ഫർ നടത്തി ഇഷ്ടക്കാരെ താല്പര്യമുള്ള ഇടത്ത് തിരുകി കയറ്റാനുള്ള ഉള്ള നീക്കത്തിന് ഭാഗമായാണ് നടപടി എന്നാണ് ഒരു വിഭാഗം സേന അംഗങ്ങളുടെ ആക്ഷേപം.

    ട്രാൻസ്ഫറിനുള്ള ഓപ്ഷൻ സമർപ്പിക്കാൻ 3 ദിവസമാണ് നൽകിയത്. രണ്ടാം തീയതി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായിക്കഴിഞ്ഞാൽ മൂന്നാം തീയതി തന്നെ എസ് പി യെക്കൊണ്ട് ജനറൽ ട്രാൻസ്ഥർ ഒപ്പിടുവിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

    Also Read ആശ്വാസമായി സംസ്ഥാനത്തേക്ക് 220000 ഡോസ് വാക്സിൻ; 18 വയസിനു മുകളിൽ ഉള്ളവർക്ക് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

    സ്റ്റേഷൻ റൈറ്റർമാർ , അസി. റൈറ്റർ മാർ ,സർക്കാറുമായി നേരിട്ടു ബന്ധപ്പെടുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യേഗസ്ഥർ മുതലായ തസ്തികകളിൽ രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ആളുകളെ വിന്യസിക്കാനുള്ള നീക്കമായാണ് നടപടിയെ ഒരു വിഭാഗം വിലയിരുത്തുന്നത്.

    പുതിയ സർക്കാർ നിലവിൽ വന്ന ശേഷം ട്രാൻസ്ഫർ നടപടികൾ നടത്തിയാൽ മതിയെന്നാണ് ഒരു വിഭാഗം പോലീസുകാരുടെ ആവശ്യം. ഇവർ ഇക്കാര്യങ്ങൾ ഉന്നയിച്ച് റൂറൽ എസ് പിക്ക് അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്.

    എന്നാൽ കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ സ്റ്റേഷനുകളിലും മറ്റ് യൂണിറ്റുകളിലും നിരവധി സേനാംഗങ്ങൾ നാലു വർഷം സേവനം പൂർത്തിയാക്കിയത് പരിഗണിച്ചാണ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.
    Published by:Aneesh Anirudhan
    First published: