തലശ്ശേരിയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പിന് തുടക്കം

Last Updated:

കുട്ടികളില്‍ കായികവിനോദവും ഒപ്പം ജീവിത നൈപുണ്യവും വളര്‍ത്തിയെടുക്കാന്‍ തലശ്ശേരിയില്‍ ക്രിക്കറ്റ് സമ്മര്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. കണ്ണൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തില്‍ കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. വിദഗ്ധരായ പരിശീലകരാവും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.

 തലശ്ശേരിയിലെ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പിലെ കുട്ടികൾ
 തലശ്ശേരിയിലെ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പിലെ കുട്ടികൾ
കുട്ടികളുടെ വേനലവധിക്കാലത്ത് കായിക വിനോദത്തോളം പ്രാധാന്യം നല്‍കുന്ന മറ്റൊരു വിനോദവും ഇല്ല, പ്രത്യേകിച്ച് ക്രിക്കറ്റോളം. ഇന്ന് കുട്ടികള്‍ക്കായി ക്രിക്കറ്റ് സമ്മര്‍ ക്യാമ്പുകളും സജീവം. ക്രിക്കറ്റ് പരിശീലനത്തോടൊപ്പം ജീവിതപാഠങ്ങള്‍ പഠിക്കുക, ആത്മവിശ്വാസം വളര്‍ത്തുക എന്നിങ്ങനെ ക്രിക്കറ്റ് സമ്മര്‍ ക്യാമ്പുകള്‍ പരിചയസമ്പന്നമാക്കുന്നു. ഏപ്രിൽ 16ന് തുടങ്ങിയ ക്യാമ്പ് മെയ്‌ 31ന് അവസാനിക്കും.
അത്തരത്തില്‍ കണ്ണൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷൻ്റെ നേതൃത്വത്തില്‍ തലശ്ശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സമ്മര്‍ ക്രിക്കറ്റ് പരിശീലന ക്യാമ്പിന് തുടക്കമായി. ഇന്ത്യന്‍ താരങ്ങളായ സജന സജീവന്‍, സിഎംസി നജ്‌ല, വി ജെ ജോഷിത എന്നിവര്‍ സമ്മര്‍ ക്രിക്കറ്റ് പരിശീലന ക്യാമ്പിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കാലങ്ങളായി ക്രിക്കറ്റ് സമ്മര്‍ ക്യാമ്പുകള്‍ ജനപ്രീതി നേടി വരികയാണ്. ക്രിക്കറ്റ് പരിശീലനത്തെക്കുറിച്ച് മാത്രമല്ല, അച്ചടക്കം, ടീം വര്‍ക്ക്, ശാരീരിക ക്ഷമം എന്നിവ വളര്‍ത്തുന്നതിനെക്കുറിച്ചും കൂടിയാണ് ക്യാമ്പ്. അതിനാല്‍ തന്നെ തങ്ങളുടെ മക്കളുടെ നൈപുണ്യ മികവിനായി രക്ഷിതാക്കളും വളരെ അധികം ഇത്തരം പ്രവർത്തനങ്ങൾ സപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
തലശ്ശേരിയിലെ സമ്മര്‍ ക്രിക്കറ്റ് പരിശീലന ക്യാമ്പില്‍ എ അഭിമന്യു, ബിനീഷ് കോടിയേരി, എസിഎം ഫിജാസ് അഹമ്മദ്, സി പി ഷാഹിദ്, ഒ വി മസര്‍ മൊയ്തു, ഡിജു ദാസ്, എ പി വിനയകുമാര്‍, എസ് കെ സാലിം, എം എസ് സാഹിര്‍, അശ്വിന്‍ സുദീഷ് എന്നിവര്‍ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയില്‍ സമ്മര്‍ ക്രിക്കറ്റ് ക്യാമ്പിന് തുടക്കം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement