അടവുകള്‍ ഒന്നും പിഴച്ചില്ല; നേട്ടം കൊയ്ത് ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരിസംഘം
Last Updated:
കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വിഭാഗങ്ങളില്‍ വിജയിച്ച് ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരിസംഘം. ലക്ഷ്യമിടുന്നത് സംസ്ഥാന തല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്.
രജീഷ് ഗുരുക്കളുടെ ശിക്ഷണത്തില്‍ അടവുകള്‍ പഠിച്ച ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരി സംഘത്തിലെ ശിഷ്യര്‍ ഇന്ന് തീര്‍ത്തും സന്തോഷത്തിലാണ്. കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വിഭാഗങ്ങളിലാണ് കളരിസംഘം നേട്ടം കൊയ്തത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ വാളുംവാളും വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ചൂരല്‍ വിഭാഗത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളും ചവിട്ടിപൊങ്ങല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. 4 വയസ്സ് മുതല്‍ 18 വയസ്സിന് മുകളില്‍ ഉള്ള കുട്ടികള്‍ വരെ ആറാംമൈല്‍ ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരി സംഘത്തില്‍ കളരി അഭ്യസിക്കുന്നവരാണ്.
കേരളത്തിനകത്തും പുറത്തും നിരവധി വേദികളിലും ഇവര്‍ കളരി പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഗുവാഹത്തിയിലെ മിലിട്ടറി ക്യാമ്പ്, പഞ്ചാബ് ജലന്തര്‍ ബാബാമന്ദിര്‍, പഞ്ചാബ് ഫിറോസ്പുര്‍ മിലിട്ടറി ക്യാമ്പ്, ഊട്ടിയിലെ മിലിട്ടറി ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിലും കളരിപ്പയറ്റ് പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്ത കളരി സംഘാംഗങ്ങള്‍ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലും വിജയം ആവര്‍ത്തിക്കാനാള്ള കഠിന പരിശീലനം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
October 04, 2025 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
അടവുകള്‍ ഒന്നും പിഴച്ചില്ല; നേട്ടം കൊയ്ത് ദ്രോണാചാര്യ ഹിന്ദുസ്ഥാന്‍ കളരിസംഘം