മാപ്പിളപ്പാട്ടിൽ അയ്യപ്പഗീതം: മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവത്തിൽ അയ്യപ്പസ്വാമിക്കായി ദഫ് മുട്ട്
Last Updated:
മുത്തപ്പന്‍ മടപ്പുര ക്ഷേത്രോത്സവത്തില്‍ ജനമൈത്രി ഊട്ടിഉറപ്പിച്ച് നാട്. അയ്യപ്പസ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ് കലാകാരന്മാര്‍ അണി നിരന്നു. അന്നദാനത്തിലും മുസ്ലീം സഹോദരങ്ങള്‍ പങ്കെടുത്തു.
താഴെ ചമ്പാട് മുതുവനായി മുത്തപ്പന്‍ മടപ്പുര ക്ഷേത്രോത്സവത്തില്‍ കണ്ട് നിന്നവരെ ഹരം കൊള്ളിച്ച് ദഫ് മുട്ട്. മതമൈത്രി ഊട്ടിയുറപ്പിച്ച് അയ്യപ്പസ്വാമിയുടെ പാട്ടിന് ചുവടുവെച്ചാണ് ദഫ് കലാകാരന്മാര്‍ അണി നിരന്നത്. മുത്തപ്പ സന്നിധിയില്‍ മാപ്പിളപ്പാട്ടിലെ ഈരടിയില്‍ അയ്യപ്പസ്വാമിയുടെ പാട്ടിന് ചുവട് വച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ആവേശമേറി.
കൊല്ലം അല്‍ ബദ്‌രിയ ദഫ് മുട്ട് സംഘമാണ് നാല് ദിവസങ്ങളിലായി നടന്ന മഹോത്സവത്തില്‍ ദഫ് മുട്ട് നടത്തിയത്. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയില്‍ കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ദഫ് കലാകാരന്മാരും അണിനിരന്നു.
ജാതിമത ഭേദമന്യ ആയിരങ്ങള്‍ പങ്കെടുത്ത ക്ഷേത്രത്തിലെ അന്നദാനത്തിലും ഈ മുസ്ലീം സഹോദരങ്ങള്‍ ഒപ്പം ചേര്‍ന്നു. ദൈവ വിശ്വാസം പലതാണെങ്കിലും എല്ലാവരും ഒരു പോലെ ആഘോഷങ്ങളില്‍ പങ്കാളികളാകുക എന്ന സന്ദേശമാണ് ഒരു നാട് മുന്നോട്ട് വയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 11, 2025 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മാപ്പിളപ്പാട്ടിൽ അയ്യപ്പഗീതം: മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവത്തിൽ അയ്യപ്പസ്വാമിക്കായി ദഫ് മുട്ട്










