വിശപ്പില്ലാ കേരളത്തിനായി ‘സുഭിക്ഷ ഹോട്ടലുകൾ’: 30 രൂപയ്ക്ക് ഉച്ചഭക്ഷണം

Last Updated:

സുഭിക്ഷ ഹോട്ടലിന് മേന്മയേറുന്നു. 30 രൂപയിലെ മിതമായ ഉച്ചയൂണ്‍ സാധാരണക്കാരുടെ വിശപ്പ് ഇല്ലാതാക്കുന്നു. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളുടെ മറ്റൊരു പതിപ്പാണ് സുഭിക്ഷ.

+
സുഭിക്ഷ

സുഭിക്ഷ ഹോട്ടലിൽ നിന്ന് ഉച്ചയൂണ് കഴിച് ഭക്ഷ്യമന്ത്രി

വിശന്നിരിക്കുന്ന ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്ന ചിന്തയില്‍ നിന്നാണ് സുഭിക്ഷ ഹോട്ടലുകളുടെ പിറവി. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ വിശപ്പുരഹിതം കേരളം പദ്ധതി ലക്ഷ്യമിട്ട് 2017 ലാണ് സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടത്. 30 രൂപയിലാണ് ഇവിടെ ഉച്ചയൂണ്‍ നല്‍കിവരുന്നത്.
തലശ്ശേരി ചിറക്കരയിലെ സുഭിക്ഷ ഹോട്ടലില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ എത്തിയത്. ഹോട്ടലിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി സുഭിക്ഷയില്‍ നിന്നും ഉച്ചയൂണും കഴിച്ചു. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായുള്ള അഭയ കേന്ദ്രമാണ് സുഭിക്ഷ ഹോട്ടലുകളെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അഭിപ്രായപ്പെട്ടു. സമൂഹമൊന്നായി സുഭിക്ഷ ഹോട്ടലുകളെ സ്വീകരിച്ചതായും കാലങ്ങളോളം ഹോട്ടലുകള്‍ നിലകൊള്ളുവെന്നും മന്ത്രി പറഞ്ഞു.
പട്ടിണി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പദ്ധതിയില്‍ കിടപ്പുരോഗികള്‍, അശരണര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കി നല്‍കുന്നതില്‍ സുഭിക്ഷയുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. 100, 150 പേരെ ലക്ഷ്യമിട്ട് ആരംഭിച്ച സുഭിക്ഷ ഹോട്ടലില്‍ ദിനംപ്രതി 500 ലധികം ആളുകളാണ് എത്തുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ജനകീയ' ഹോട്ടലുകളുടെ മറ്റൊരു പതിപ്പായ സുഭിക്ഷയിലൂടെ പാവപ്പെട്ടവരുടെ വിശപ്പാണ് ശമിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വിശപ്പില്ലാ കേരളത്തിനായി ‘സുഭിക്ഷ ഹോട്ടലുകൾ’: 30 രൂപയ്ക്ക് ഉച്ചഭക്ഷണം
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement