മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം, കണ്ണൂരിലെ ആദ്യ കെ എസ് ആർ ടി സി ഡ്രൈവിങ് സ്കൂൾ പയ്യന്നൂരിൽ

Last Updated:

കുറഞ്ഞ ചെലവിൽ കെ എസ് ആർ ടി സിയുടെ കീഴിൽ ഡ്രൈവിങ് പഠിക്കാം.16 പേർക്ക് ഒരു ബാച്ചിൽ ഡ്രൈവിങ് പരിശീലനം. കണ്ണൂരിലെ ആദ്യ ഡ്രൈവിങ് പരിശീലനകേന്ദ്രം പയ്യന്നൂർ ഡിപ്പോയിൽ തുടങ്ങി.

കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ടി.ഐ. മധുസൂദനൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു 
കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ടി.ഐ. മധുസൂദനൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു 
കണ്ണൂരിലെ കെ എസ് ആർ ടി സി ഡ്രൈവിങ് പരിശീലനകേന്ദ്രം പയ്യന്നൂരിൽ ആരംഭിച്ചു. കെഎസ്ആർടിസിയുടെ കീഴിൽ അനുവദിച്ച ജില്ലയിലെ ആദ്യ ഡ്രൈവിങ് പരിശീലനകേന്ദ്രം എന്ന നേട്ടത്തോടെയാണ് പ്രവർത്തനം. പയ്യന്നൂർ ഡിപ്പോയിൽ കേന്ദ്രത്തിനായി അനുബന്ധ സംവിധാനവും ഒരുക്കി. മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം നൽകുക എന്നതാണ് സർക്കാർ മുന്നിൽ കാണുന്ന ലക്ഷം. ഓരോ ജില്ലയിലും ഒന്നു വീതം ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ ഡിപ്പോയിൽ പ്രവർത്തനം തുടങ്ങിയത്. ഡിപ്പോയിൽ നടന്ന ചടങ്ങ് ടി.ഐ. മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഡ്രൈവിങ് സ്കൂൾ എ ടി ഒയുടെ പേരിലാണ് രജിസ്ട്രേഷൻ നടത്തിയത്. 16 പേർക്ക് ഒരു ബാച്ചിൽ ഡ്രൈവിങ് പരിശീലനം നൽകും. ഒരു മാസമാണ് പരിശീലനം. ഇതിനായുള്ള വാഹനങ്ങൾ ഡിപ്പോയിൽ എത്തിയിട്ടുണ്ട്. അഞ്ചുവർഷം ഡ്രൈവിങ് പരിചയവും രണ്ടുവർഷത്തെ മോട്ടോർ മെക്കാനിക് പ്രവൃത്തിപരിചയവുമുള്ള ആളാണ് പരിശീലകൻ. ഡ്രൈവിങ്ങിനൊപ്പം സോദാഹരണ ക്ലാസും മറ്റ് ക്ലാസുകളും, ഡെമോ റൂമും പയ്യന്നൂർ ഡിപ്പോയിൽ ഇതിനകം സജ്ജം. ഡ്രൈവിങ്ങിലെ സാങ്കേതികകാര്യങ്ങൾ പഠിപ്പിക്കാൻ ഡിപ്പോയിലെ വർക്ക് ഷോപ്പ് അടക്കമുള്ള സംവിധാനങ്ങളും പ്രയോജനപ്പെടുത്താം.
advertisement
ഹെവി വാഹനം-9000, കാർ-7000, ടൂ വീലർ-3500 എന്നിങ്ങനെയാണ് ഫീസ്. ടൂ വീലറും ഫോർ വീലറും ഒപ്പം പഠിക്കാൻ 11,000 രൂപയാണ് ചാർജ്. പരിശീലനത്തിനും മറ്റുമായുള്ള സ്ഥലസൗകര്യം പയ്യന്നൂർ ഡിപ്പോയിൽ തന്നെ ഉള്ളതിനാൽ പഠിച്ച് കഴിഞ്ഞ് ലൈസൻസു കിട്ടിയാൽ സുഗമമായ ഡ്രൈവിങ് സ്വായത്തമാക്കാൻ പ്രത്യേക പരിശീലനവും നല്കും. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.വി. ലളിത അധ്യക്ഷയായി. കെഎസ്ആർടിസി നോർത്ത് സോണൽ ഓഫീസർ വി. മനോജ് കുമാർ, പയ്യന്നൂർ അസി. ഡിപ്പോ എൻജിനിയർ എ. സന്തോഷ്, ടി. കെ. രാജേഷ്, കെ. ജയൻ, കെ. വി. സജിത്ത്, പയ്യന്നൂർ എ ടി ഒ ആൽവിൻ ടി. സേവ്യർ, കൺട്രോളിങ് ഇൻസ്‌പക്‌ടർ (ജനറൽ) ബിജുമോൻ പിലാക്കൽ എന്നിവർ സംബന്ധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം, കണ്ണൂരിലെ ആദ്യ കെ എസ് ആർ ടി സി ഡ്രൈവിങ് സ്കൂൾ പയ്യന്നൂരിൽ
Next Article
advertisement
Govardhan Asrani | മരണത്തിൽ അസ്രാണിയുടെ ആഗ്രഹം പൂർത്തീകരിച്ച് ഭാര്യ; എല്ലാം പറഞ്ഞുവച്ച പ്രകാരം
Govardhan Asrani | മരണത്തിൽ അസ്രാണിയുടെ ആഗ്രഹം പൂർത്തീകരിച്ച് ഭാര്യ; എല്ലാം പറഞ്ഞുവച്ച പ്രകാരം
  • ഗോവർദ്ധൻ അസ്രാണി 84-ാം വയസിൽ അന്തരിച്ചു; ദീപാവലി രാത്രിയിൽ മരണവാർത്ത.

  • അസ്രാണിയുടെ ശവസംസ്കാരം സാന്താക്രൂസ് ശ്മശാനത്തിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് നടന്നു.

  • അസ്രാണി 350-ലധികം സിനിമകളിൽ അഭിനയിച്ചു; 1970-80-കളിൽ കോമഡി വേഷങ്ങൾ പ്രശസ്തമായി.

View All
advertisement