ചരിത്രമെഴുതി പാനൂര്‍ സ്വദേശി നിയാസ്; ഇന്ത്യൻ മാസ്റ്റേഴ്‌സ് ഹോക്കി ടീമിലെ ഏക മലയാളി ഗോൾ കീപ്പർ
Last Updated:
ഏഷ്യന്‍ മാസ്റ്റേഴ്‌സ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടി ഇന്ത്യ. കണ്ണഞ്ചപ്പിക്കുന്ന പ്രകടനത്തില്‍ പ്രധാന പങ്ക് വഹിച്ചത് ഗോള്‍ കീപ്പര്‍ കെ നിയാസ്.
ചൈനയിലെ ഹോങ്കോങ്ങ് ഹാപ്പിവാലി സ്റ്റേഡിയത്തില്‍ നവംബര്‍ 25 മുതല്‍ 30 വരെ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ 35 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരുടെ വനിത വിഭാഗത്തിലും 40 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള പുരുഷ വിഭാഗത്തിലും കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഹോങ്കോങ്ങും ന്യൂസിലാണ്ടും സിങ്കപ്പൂരും ഇന്ത്യയും പങ്കെടുത്ത മത്സരത്തില്‍ ഫൈനലില്‍ സിങ്കപ്പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ പുരുഷ ടീം സ്വര്‍ണ്ണം നേടിയത്.
ഇന്ത്യന്‍ ടീമിൻ്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച ഗോള്‍ കീപ്പര്‍ കെ നിയാസ് ടീമിലെ ഏക മലയാളിയും പാനൂര്‍ സ്വദേശിയുമാണ്. 2001 ല്‍ മലേഷ്യയിലെ ഇപ്പോയില്‍ നടന്ന 10 രാഷ്ട്രങ്ങള്‍ പങ്കെടുത്തിരുന്ന ഏഷ്യന്‍ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ വിജയകിരീടം ചൂടിയപ്പോള്‍ ടീമിൻ്റെ ഗോള്‍ കീപ്പറായിരുന്നു.
നിലവില്‍ കേരള ഹോക്കിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുന്ന കെ നിയാസ് തലശ്ശേരി പൊതുമരാമത്ത് ഓഫീസിലെ ഉദ്യോഗസ്ഥനാണ്. പാതിരിയാട് സ്വദേശിയായ നിയാസ് വിവാഹിതനായതിന് ശേഷം പാനൂരിലാണ് താമസം. ഭാര്യ കെ. നുസ്രത്ത് കേരള ബാങ്ക് ചൊക്ലി ബ്രാഞ്ചില്‍ ക്യാഷിയറാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Dec 03, 2025 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ചരിത്രമെഴുതി പാനൂര്‍ സ്വദേശി നിയാസ്; ഇന്ത്യൻ മാസ്റ്റേഴ്‌സ് ഹോക്കി ടീമിലെ ഏക മലയാളി ഗോൾ കീപ്പർ







