തലശ്ശേരി ഇനി ഹരിത വഴിയോര കച്ചവട കേന്ദ്രം
Last Updated:
തലശ്ശേരി ഹരിത വഴിയോര കച്ചവട കേന്ദ്രമായി പ്രഖ്യാപിച്ച് നഗരസഭ. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യ മുക്ത കേരളം ക്യാമ്പയിൻ പ്രവര്‍ത്തികള്‍ തലശ്ശേരിയിൽ തുടരുന്നു. 2025 മാര്‍ച്ച് 30 ഓടു കൂടി ക്യാമ്പയിൻ പൂര്‍ണമാകും.
സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ തുടരുകയാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുളള തീവ്രപ്രയത്‌നമാണ് നടപ്പാക്കുന്നത്. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി 2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാണ് ശുചീകരണ യജ്ഞത്തിന് ആരംഭമായത്. അന്ന് മുതല്‍ തലശ്ശേരിയും ശുചീകരണ യജ്ഞ പ്രവര്‍ത്തിയിലാണ്.
പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തെ നവീകരിച്ച നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഹരിത കച്ചവട കേന്ദ്രമായി പ്രഖ്യാപിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചറാണ് ഹരിത കച്ചവട കേന്ദ്രമായി പ്രഖ്യാപിച്ചത്. നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ആരോഗ്യവിഭാഗം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാഹിറ ടി കെ അധ്യക്ഷതയും ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് ബിന്ദു മോള്‍ നന്ദിയും പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റെജിന വി, അനില്‍ കുമാര്‍, കുഞ്ഞിക്കണ്ണന്‍, രതീഷ് കുമാര്‍, നാഷണല്‍ അര്‍ബന്‍ ലൈവിലിഹുഡ് മിഷന്‍ മാനേജര്‍ ലിബിന്‍, ഹരിത കേരളം മിഷന്‍ റിസോസ് പേര്‍സണ്‍ ബാലന്‍ പൈലേരി, വഴിയോര കച്ചവടക്കാരുടെ സംഘടന നേതാക്കളായ ജയ്‌സണ്‍, പ്രകാശന്‍ തുടങ്ങിയവര്‍ ആശംസാഭാഷണം നടത്തി. നഗരസഭ ശുചീകരണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, സന്നദ്ധ പ്രവര്‍ത്തകനും യുവ വ്യാപാരിയുമായ ജെറീഷ് കുമാര്‍ കെ പി, വഴി യാത്രക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
February 06, 2025 3:05 PM IST