നൂറുകണക്കിന് ഗണപതി ശില്പങ്ങളുമായി ചിത്രൻ കുഞ്ഞിമംഗലം

Last Updated:

വെങ്കല പൈതൃക ഗ്രാമമായ കുഞ്ഞിമംഗലത്തിലെ വെങ്കല ശില്പകലയെ ആവാഹിച്ചെടുത്ത ശില്പി. ഇതുവരെ പൂർത്തിയാക്കിയത് നൂറുകണക്കിന് ഗണപതി ശില്പങ്ങൾ. കേരളത്തിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ പലതും നിർമ്മിച്ച അതുല്യ പ്രതിഭ.

ഗണപതി വിഗ്രഹ നിർമ്മാണവേളയിൽ ചിത്രൻ കുഞ്ഞിമംഗലം
ഗണപതി വിഗ്രഹ നിർമ്മാണവേളയിൽ ചിത്രൻ കുഞ്ഞിമംഗലം
ഗണപതി ഭഗവാൻ്റെ ജന്മദിനം ആഘോഷിക്കുകയാണ് നാടും ഗണപതി അമ്പലങ്ങളും. കേരളത്തിലെ പല ഗണപതി ക്ഷേത്രങ്ങളിലും ആരാധന നടത്തുന്ന വിഗ്രഹങ്ങളിൽ പലതും നിർമ്മിച്ച ഒരു അതുല്യ കലാകാരനെ വിനായക ചതുർത്ഥി നാളിൽ പരിചയപ്പെടാം, പയ്യന്നൂർ സ്വദേശി ചിത്രൻ കുഞ്ഞിമംഗലം. തൻ്റെ 40-ാം വയസ്സിനിടയിൽ നൂറുകണക്കിന് ഗണപതി ശില്പങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്.
ചിത്രൻ്റെ മൂശയിൽ ശില്പങ്ങൾ ഒരുങ്ങുമ്പോൾ, ദേവൻ്റെ സൂക്ഷ്മ ശരീരമാണ് വിഗ്രഹങ്ങളെന്ന ഭോദ്യത്തിൽ മനസും ശരീരവും കർമ്മത്തിൽ അർപ്പിച്ച് ചിട്ടകളോടെയാണ് വിഗ്രഹങ്ങൾക്ക് ജീവൻ പകരാറുള്ളത്. കൈ പിടിയിൽ ഒതുങ്ങുന്നത് മുതൽ ആറടി പൊക്കമുള്ള ഗണപതി വിഗ്രഹങ്ങൾ, അതിൽ തന്നെ വീടിന് ഐശ്വര്യമേകുമെന്ന വിശ്വാസത്തിലുള്ള നൃത്തം ചെയ്യുന്ന ഗണപതി വിഗ്രഹങ്ങളും ഉടലെടുത്തിട്ടുണ്ട്.
പാർലമെൻ്റ് മന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന എ.കെ.ജി. പ്രതിമ നിർമ്മിച്ച പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണൻ മാസ്റ്റരുടെ മകനാണ് ചിത്രൻ. കുട്ടിക്കാലം മുതൽ അച്ഛനോടൊപ്പം മകനും ശില്പനിർമ്മാണ രംഗത്തുണ്ട്. കളിമണ്ണിലും വെങ്കലത്തിലും വെള്ളിയിലുമൊക്കെ ശില്പങ്ങൾ ഒരുക്കുന്ന ചിത്രൻ സ്വർണം പൊതിഞ്ഞ ചെറു വിഗ്രഹങ്ങളും പണിയാറുണ്ട്. രണ്ട് മുതൽ മൂന്ന് മാസം വരെയെടുത്താണ് ഓരോ ശില്പത്തിനെയും പൂർണതയിൽ എത്തിക്കുന്നത്. ഗണേശ വിഗ്രഹങ്ങൾ നിർമിക്കാനാണ് ശില്പി കൂടുതൽ സമയം എടുക്കുന്നത്. മഹാവിഷ്ണുവിൻ്റെ വിഗ്രഹങ്ങളാണ് ചിത്രൻ കൂടുതൽ തയ്യാറാക്കിയിട്ടുള്ളത്.
advertisement
സ്കൂൾ പഠനകാലത്ത് സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ലഭിച്ചിരുന്ന കലാകാരനേ തേടി, കേരള ക്ഷേത്ര കലാ അക്കാഡമിയുടെയും കേരള ഫോക്‌ലോർ അക്കാഡമിയുടെയും യുവപ്രതിഭ പുരസ്കാരമടക്കം എത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
നൂറുകണക്കിന് ഗണപതി ശില്പങ്ങളുമായി ചിത്രൻ കുഞ്ഞിമംഗലം
Next Article
advertisement
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
  • കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.

  • ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.

  • ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.

View All
advertisement