ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകി; കണ്ണൂരിൽ യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Last Updated:

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പത്തൊമ്പതാം മൈൽ സ്വദേശിയായ 23 കാരനാണ് അത്മഹത്യക്ക് ശ്രമിച്ചത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂർ: ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകിയതിന് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പത്തൊമ്പതാം മൈൽ സ്വദേശിയായ 23 കാരനാണ് അത്മഹത്യക്ക് ശ്രമിച്ചത്. ജൂലായ് ഒമ്പതിനാണ് പയ്യന്നൂർ കണ്ടങ്കാളി സ്വദേശിയായ 18 കാരിയുമായി ഇയാളുടെ വിവാഹം നടന്നത്. ഇതരസമുദായങ്ങളിൽപെട്ട ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പ് തന്നെ  ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുത്തു. ഭർത്താവും വീട്ടുകാരും തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന പരാതിയുമായി യുവതി പോലീസിനു മുന്നിൽ എത്തി. കഴിഞ്ഞ മാസം 21ന് ഇന്ന് ശാരീരിക ആക്രമണത്തിന് ഇരയായി എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. പയ്യന്നൂര്‍ ഡിവൈ.എസ്.പി, കെ.ഇ പ്രേമചന്ദ്രനാണ് കേസന്വേഷണ ചുമതല. പോലീസ് കേസെടുത്ത് വിവരമറിഞ്ഞതോടെ ആണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
advertisement
വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ച യുവാവിനെ ഉടൻ തന്നെ ആശുപതിയിൽ എത്തിച്ചു. ഇയാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
'മൂന്ന് ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകും'; 'യുപി മോഡൽ' ചികിത്സ നടത്തിയ ആൾ കാസർഗോഡ് പിടിയിൽ
കോവിഡ് ഭേദമാകാൻ വ്യാജ ചികിത്സ നൽകിയ ആൾ പിടിയിൽ. ഉത്തർപ്രദേശിലെ ചന്തോളി പീതകാംപൂര സ്വദേശി വിനീത പ്രസാദ്(29) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. 3 ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകുമെന്ന ബോർഡ് തൂക്കിയായിരുന്നു ഇയാളുടെ 'ചികിത്സ'.
advertisement
ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ താമസിച്ചാണ് മരുന്നുകൾ നൽകിയിരുന്നത്. യുപി മോഡൽ ചികിത്സ എന്ന പേരിലാണു മരുന്നുകൾ നൽകിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വിൽപന ഏറെയും നടന്നത്. ഇതിനകം നിരവധി പേർ ഇയാളുടെ പക്കൽ നിന്നും മരുന്ന് വാങ്ങിയതായാണ് സംശയം.
ഇയാൾ താമസിച്ച സ്ഥലത്തു നിന്നും ഒട്ടേറെ മസാലക്കൂട്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിലാണ് അറസ്റ്റ്. അതേസമയം, വിനീത് പ്രസാദിന്റെ മരുന്ന് കഴിച്ച ഒരാളെ പോലും പൊലീസിന് കണ്ടെത്താനായിട്ടില്ല.
advertisement
ഓഗസ്റ്റ് 15നാണു വിനീത് പ്രസാദ് ജില്ലയിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകി; കണ്ണൂരിൽ യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement