ഷെയർചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Last Updated:

ഭര്‍ത്താവിനൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വന്ന യുവതിയെ ഷെയര്‍ ചാറ്റിലൂടെയാണ് നിസാമുദ്ദീൻ പരിചയപ്പെട്ടത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മലപ്പുറം: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം ചവറ സ്വദേശി അറസ്റ്റില്‍. ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തന്‍വീട്ടില്‍ നിസാമുദ്ദീനെ (39) കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിനൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വന്ന യുവതിയെ ഷെയര്‍ ചാറ്റിലൂടെയാണ് നിസാമുദ്ദീൻ പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്, എറണാകുളം, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ബൈക്കില്‍ കൊണ്ടുപോയി ലോഡ്ജുകളിലും ഹോട്ടലുകളിലും മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അതിനിടെ യുവതിയിൽ നിന്ന് പണവും സ്വർണവും നിസാമുദ്ദീൻ കൈക്കലാക്കിയിരുന്നു. പണയം വെക്കാനായി വാങ്ങിയ സ്വർണം പിന്നീട് ഇയാൾ വിൽക്കുകയും ചെയ്തു. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് ചെറുവത്തൂരിൽ വച്ച്‌ പ്രതി പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ആൺ സുഹൃത്തടക്കം 14പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 14 പേർ പിടയിലായി. 13കാരിയായ പെൺകുട്ടിയുടെ ആൺസുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 13കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ഓഗസ്റ്റ് 31ന് രാത്രിയായിരുന്നു സംഭവം നടന്നത്.
advertisement
പെൺകുട്ടിയെ കണ്ടെത്തുമ്പോൾ ആൺസുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ക്രൂരമായ സംഭവത്തെക്കുറിച്ച് വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാൻ ഇയാൾ തയാറായിരുന്നില്ല. എന്നാൽ സുഹൃത്തിനുമേൽ ഇതുവരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല.
ആറ് ഓട്ടോറിക്ഷ ഡ്രൈവർമാരും രണ്ട് റെയിൽവെ ജീവനക്കാരും പ്രതികളിൽ ഉൾപ്പെടുന്നു. 13കാരി സുഹൃത്തിനെ കാണാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു. എന്നാൽ സുഹൃത്ത് വന്നില്ല. ഈ സമയം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയാക്കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. ക്രൂരകൃത്യത്തിന് ശേഷം കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു.
advertisement
News Summary- Kollam native has been arrested in a case of harassing a housewife whom he met through the share chat. Nizamuddin (39) was arrested by the Kondotty police in a case of sexually abusing a woman who was a house wife and mother of a child. He pleaded guilty during questioning. The accused was then charged under various sections and arrested.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷെയർചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement