മാഹിക്കാർക്ക് ആഘോഷ രാവ്: ഇന്ത്യൻ നാവിക സേനയിലെ പുതിയ കരുത്തായി ഐ.എൻ.എസ്. മാഹി

Last Updated:

78 മീറ്റര്‍ നീളം,1100 ടണ്‍ ഭാരമുള്ള പ്രതിരോധ കപ്പലിൻ്റെ പേര് ഐ.എന്‍.എസ്. മാഹി. 1983 ല്‍ മൈന്‍ ഷിപ്പിന് നല്‍കിയതും കൊച്ചു മയ്യഴിയുടെ പേര്.

ഐ.എൻ.എസ് മാഹി 
ഐ.എൻ.എസ് മാഹി 
മയ്യഴിക്കാര്‍ക്ക് ഇനി സന്തോഷത്തിൻ്റെ രാവുകളാണ്. ഐ.എന്‍.എസ്. മാഹി എന്ന പേരില്‍ ഇന്ത്യന്‍ നാവിക സേന കൊച്ചിയില്‍ നീറ്റിലിറക്കിയതിൻ്റെ സന്തോഷത്തിലാണ് മാഹിക്കാര്‍. മുന്‍ ഫ്രഞ്ച് കോളിനിയായ മാഹിയുടെ പേര് ഒരു മൈന്‍ ഷിപ്പിന് നാമകരണം ചെയ്തതിൻ്റെ അഭിമാനത്തിലാണ് ഇവിടുത്തുകാര്‍.
കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പേര് 1983 ലും ഒരു മൈന്‍ ഷിപ്പിന് നല്‍കിയിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലാണ് ഐ എന്‍ എസ് മാഹി. കൊച്ചി കപ്പല്‍ശാലയില്‍ തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ നിര്‍മ്മിച്ചത്.
ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള ഓപ്പറേശനുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് നിര്‍മ്മാണം. പ്രതിരോധത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവലാണ് ഐ എന്‍ എസ് മാഹി.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മാഹിക്കാർക്ക് ആഘോഷ രാവ്: ഇന്ത്യൻ നാവിക സേനയിലെ പുതിയ കരുത്തായി ഐ.എൻ.എസ്. മാഹി
Next Article
advertisement
റഹ്‌മാനുള്ള ലകൻവാൾ: വൈറ്റ്ഹൗസിന് സമീപം സൈനികരെ വെടിവെച്ച അഫ്ഗാനിസ്ഥാൻ കുടിയേറ്റക്കാരൻ
റഹ്‌മാനുള്ള ലകൻവാൾ: വൈറ്റ്ഹൗസിന് സമീപം സൈനികരെ വെടിവെച്ച അഫ്ഗാനിസ്ഥാൻ കുടിയേറ്റക്കാരൻ
  • റഹ്‌മാനുള്ള ലകൻവാൾ വൈറ്റ് ഹൗസിന് സമീപം രണ്ട് സൈനികരെ വെടിവെച്ചു, സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

  • 2021ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറിയപ്പോൾ ലകൻവാൾ പുനരധിവസിപ്പിക്കപ്പെട്ടു.

  • ലകൻവാൾ വിസ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്നതായി റിപ്പോർട്ടുകൾ.

View All
advertisement